കൊട്ടാരക്കര : പള്ളിക്കൽ കരിച്ചാൽ രഞ്ജിത് ഭവനത്തിൽ രഞ്ജിത്തിന്റെ വീടിനുനേരേ അക്രമം. ഹാളിന്റെയും പൂജാമുറിയുടെയും ജനൽച്ചില്ലുകൾ അടിച്ചുതകർത്തു. കമ്പിവടിയും വടിവാളുമായെത്തിയ സംഘം ഭീഷണിപ്പെടുത്തുകയും രഞ്ജിത്തിന്റെ അമ്മ ഉഷയെ കൈയേറ്റം ചെയ്തെന്നും പരാതിയിൽ പറയുന്നു. To advertise here, വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. വാതിലിലും ജനലിലും അടിക്കുന്ന ശബ്ദം കേട്ടാണ് ഉഷ കതകുതുറന്നത്. വീട്ടിനുള്ളിൽ കടന്ന അക്രമിസംഘം രഞ്ജിത്തെവിടെയെന്നു ചോദിച്ചു ഭീഷണിപ്പെടുത്തുകയും ഹാളിന്റെയും പൂജാമുറിയുടെയും ജനാലകൾ അടിച്ചുതകർക്കുകയുമായിരുന്നുവെന്ന് ഉഷ പറയുന്നു. നിലവിളിച്ചു പുറത്തേക്കോടിയതോടെ പരിസരവാസികളെത്തുകയും അക്രമികൾ കടന്നുകളയുകയുമായിരുന്നു. മുൻ സി.പി.എം. പ്രവർത്തകനായിരുന്ന രഞ്ജിത്ത് പ്രദേശത്തെ വിമതനേതാവ് വിളിച്ച യോഗത്തിൽ പങ്കെടുത്തതിലുള്ള പ്രതികാരമാണ് അക്രമത്തിനുപിന്നിലെന്നാണ് ആരോപണം. ഡി.വൈ.എഫ്.ഐ. ജില്ലാ നേതാവ് ഉൾപ്പെട്ട സംഘമാണ് അക്രമം കാട്ടിയതെന്നു ഉഷ കൊട്ടാരക്കര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യു.ഡി.എഫ്. സ്ഥാനാർഥി പി. അയിഷാപോറ്റിയും ബി.ജെ.പി. സ്ഥാനാർഥി ആർ. രശ്മിയും വീട് സന്ദർശിച്ചു. Published: 29 Mar 2026, 02:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കരിച്ചാലിൽ മുൻ സി.പി.എം. പ്രവർത്തകന്റെ വീടുകയറി അക്രമം
M
MathrubhumiSource Link
about 1 month ago