ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനുപിന്നാലെ പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ മാർച്ചിൽ, നിയമവിരുദ്ധമായി സൂക്ഷിച്ച അരലക്ഷത്തിലേറെ എൽ.പി.ജി. സിലിൻഡറുകൾ പിടിച്ചെടുത്തു. To advertise here, ലഭ്യതക്കുറവ് മുതലെടുത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമായതോടെ വിവിധ സംസ്ഥാനങ്ങളിൽ പരിശോധന നടത്തിയിരുന്നു. എണ്ണക്കമ്പനികൾക്ക് 1400-ലധികം കാരണംകാണിക്കൽ നോട്ടീസയച്ചു. 36 വിതരണ ഏജൻസികളെ സസ്പെൻഡ് ചെയ്തു. എൽ.പി.ജി. വിതരണ ഏജൻസികൾ ഇന്ധനം തീർന്നെന്ന് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. ഓൺലൈൻ ബുക്കിങ് 95 ശതമാനമായി ഉയർന്നു. കഴിഞ്ഞ ദിവസംമാത്രം 51 ലക്ഷത്തിലധികം ഗാർഹിക എൽ.പി.ജി. സിലിൻഡറുകൾ വിതരണംചെയ്തു. വാണിജ്യ എൽ.പി.ജി. വിഹിതം പ്രതിസന്ധിക്കുമുൻപത്തെ അളവിന്റെ 70 ശതമാനമായി കുറച്ചിട്ടുണ്ട്. മാർച്ച് 14 മുതൽ 78,833 മെട്രിക് ടൺ വാണിജ്യ എൽ.പി.ജി. വിതരണംചെയ്തു. മാർച്ച് 23 മുതൽ ഇതുവരെ അഞ്ചുകിലോയുടെ 6.6 ലക്ഷം എഫ്.ടി.എൽ. സിലിൻഡറുകൾ വിറ്റു. Content Highlights: Over 50,000 illegal LPG cylinders seized in March 2026., Strict action against 36 distribution agencies and 1,400+ show-cause notices issued., Online LPG booking adoption has reached 95% efficiency., Commercial LPG supply limited to 70% of pre-crisis levels to ensure domestic availability. Published: 06 Apr 2026, 07:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകം; മാർച്ചിൽ പിടിച്ചെടുത്തത് അരലക്ഷത്തിലേറെ എൽ.പി.ജി. സിലിൻഡറുകൾ
M
MathrubhumiSource Link
about 1 month ago