കരിപ്പൂർ വിമാനത്താവളത്തിൽ ടാക്സിക്കാർ തമ്മിൽ സംഘർഷം ‌

കരിപ്പൂർ വിമാനത്താവളത്തിൽ ടാക്സിക്കാർ തമ്മിൽ സംഘർഷം ‌

രണ്ടുപേർക്ക് പരിക്ക് To advertise here, കരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിൽ ഓൺലൈൻ ടാക്സിക്കാരും വിമാനത്താവളത്തിലെ ടാക്സിക്കാരും തമ്മിൽ സംഘർഷം. സംഭവത്തിൽ പരിക്കേറ്റ ഓൺലൈൻ ടാക്സി ഡ്രൈവർമാരായ കക്കാട് സ്വദേശി ഹനീഫ (32) മഞ്ചേരി സ്വദേശി ജാബിർ (36)എന്നിവരെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തുനിന്നെത്തിയ ഓൺലൈൻ ടാക്സിക്കാരൻ വിമാനത്താവളത്തിൽനിന്ന് യാത്രക്കാരെ കയറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. യാത്രക്കാരനുമായി കരിപ്പൂരിലെത്തിയ ഓൺലൈൻ ടാക്സിക്കാരൻ വിമാനത്താവളത്തിൽ വാഹനം നിർത്തിയിടുകയും ഓൺലൈനിൽ ബുക്ക് ചെയ്ത യാത്രക്കാരനെ വാഹനത്തിൽക്കയറ്റാൻ ഒരുങ്ങുകയും ചെയ്തപ്പോളാണ് സംഘർഷമുണ്ടായത്. വിമാനത്താവളത്തിലെ ടാക്സി ഡ്രൈവർമാർ സംഘടിച്ചെത്തി ഓൺലൈൻ ടാക്സിക്കാരെ തടയുകയും കൈയേറ്റംചെയ്യുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് കോഴിക്കോട് ജില്ലയിലെ ഓൺലൈൻ ടാക്സി തൊഴിലാളികൾ വിമാനത്താവള പരിസരത്ത് പ്രതിഷേധപ്രകടനവും സമ്മേളനവും നടത്തി. വിമാനത്താവളത്തിൽ ടാക്സി ഡ്രൈവർമാരും ഓൺലൈൻ ടാക്സി ജീവനക്കാരും തമ്മിൽ ഏറെ നാളായി തർക്കംനിലനിൽക്കുന്നുണ്ട്. ദൂരെ സ്ഥലങ്ങളിൽനിന്ന് യാത്രക്കാരുമായി എത്തുന്ന ഓൺലൈൻ ടാക്സികൾ വിമാനത്താവളത്തിൽനിന്ന് ഓൺലൈൻ ബുക്കിങ്ങ് വഴി ലഭിക്കുന്ന യാത്രക്കാരെ കൊണ്ടുപോകുന്നതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. ഓൺലൈൻ ടാക്സികൾ ഒരുഭാഗത്തേക്ക് മാത്രമുള്ള നിരക്കാണ് ഈടാക്കുന്നത്. ഒരു ഭാഗത്തേക്കുള്ള പണമേ വാങ്ങുന്നുള്ളൂവെന്നതിനാൽ രണ്ടുഭാഗത്തേക്കും ആളെക്കിട്ടാതെ അവർക്ക് ലാഭകരമാവുകയുമില്ല. എന്നാൽ ഏഴര ലക്ഷത്തോളം രൂപ എയർപ്പോർട്ട് അതോറിറ്റിക്ക് പെർമിറ്റ് ഫീസായി നൽകിയാണ് തങ്ങൾ സർവീസ് നടത്തുന്നത് എന്നാണ് വിമാനത്താവള ടാക്സി ജിവനക്കാർ പറയുന്നത്. പകുതിനിരക്കിൽ ഓൺലൈൻ ടാക്സിക്കാർ യാത്രക്കാരെ കൊണ്ടുപോകുന്നത് തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്നാണ് ഇവർ പറയുന്നത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ, വിമാനത്താവളത്തിൽനിന്ന് യാത്രക്കാരെക്കയറ്റാൻ തങ്ങൾക്കവകാശമുണ്ടെന്ന് ഓൺലൈൻ ടാക്സിക്കാർ പറഞ്ഞു. ഓൺലൈൻ ടാക്സിക്ക് കേരളത്തിൽ ലൈസൻസില്ലെന്നാണ് വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്സിക്കാരുടെ കോഡിനേഷൻ കമ്മിറ്റിയുടെ വാദം. പ്രശ്നം കൈയാങ്കളിയായതോടെ പോലീസ് എത്തി നിയമനടപടികൾ സ്വീകരിച്ചു. Published: 17 Apr 2026, 04:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കരിപ്പൂർ വിമാനത്താവളത്തിൽ ടാക്സിക്കാർ തമ്മിൽ സംഘർഷം ‌ — Mat… | Boolokam