പയ്യന്നൂർ : പുഴയിൽ ഇരുമ്പുകൂട്ടിൽ വല സജ്ജമാക്കിയുള്ള കൂട് കൃഷി തുടങ്ങി. പുഞ്ചക്കാട് കുറുംകടവ് പുഴയിലാണ് കരിമീൻകൃഷി തുടങ്ങിയത്. കരിമീനും കാളാഞ്ചിയുമാണ് സാധാരണ കൃഷിചെയ്യുന്നത്. ഇപ്പോൾ കരിമീനാണ് കൂടുതൽ കൃഷിചെയ്യുന്നതെന്ന് കർഷകർ പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ പുഞ്ചക്കാട് ഒൻപത് യൂണിറ്റാണ് കൃഷിയിറക്കുന്നത്. ഇതിൽ ആറ് യൂണിറ്റ് ഇപ്പോൾ കൃഷി തുടങ്ങി. 60 മീറ്റർ ക്യൂബുള്ള ഒരു യൂണിറ്റിൽ 2400 കരിമീൻ കുഞ്ഞുങ്ങളെയാണ് ഇടുന്നത്. കളാഞ്ചിയാണെങ്കിൽ 1700 കുഞ്ഞുങ്ങളെ വളർത്തും. ആറ്-ഏഴ് മാസത്തിനുള്ളിൽ വിളവെടുക്കും. പൊതുജലാശയം ഉപയോഗിച്ച് കുറഞ്ഞ സ്ഥലത്ത് കൂടുതൽ മീനുകളെ വളർത്താം. ആവശ്യാനുസരണം വിളവെടുത്ത് വിപണനം ചെയ്യാം എന്നതും പ്രത്യേകതയാണ്. പുഴകളിലെ ജലം കൂടുകൾക്കുള്ളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നതിനാൽ മത്സ്യങ്ങൾക്ക് വേണ്ടത്ര ഓക്സിജൻ ലഭിക്കും. ആരോഗ്യത്തോടെ വളരും. ജി.ഐ പൈപ്പ് ഉപയോഗിച്ച് ചതുരാകൃതിയിൽ ഫ്രെയിം ഉണ്ടാക്കി അതിനകത്ത് മത്സ്യങ്ങളെ വളർത്തുന്നതിനായി നെറ്റ് സംവിധാനമൊരുക്കുന്നു. രണ്ട് വലകൾ ഘടിപ്പിക്കും. തീറ്റ നൽകിയാണ് മത്സ്യം വളർത്തുന്നത്. To advertise here, പ്രതിസന്ധിയിൽ തളരാതെ വെള്ളം പ്രധാനമാണ് ഈ കൃഷിക്ക്. വെള്ളം ചൂടാകുന്നതും ജലാശയ മലിനീകരണവും മീനിന്റെ വളർച്ചയെ ബാധിക്കും. മഴക്കാലത്ത് കൂട് പ്രത്യേകം ശ്രദ്ധിക്കണം. വല കീറാതെ നോക്കണം. കൂട് രണ്ട് വർഷത്തിലധികം കൂടുതൽ ഉപയോഗിക്കാൻ പറ്റില്ല. തീറ്റയ്ക്ക് വലിയ പണം ചെലവഴിക്കേണ്ടി വരുന്നു. വിളവെടുത്ത മീനിന് തക്കതായ വില കിട്ടിയില്ലെങ്കിൽ അത് കർഷകർക്ക് തിരിച്ചടിയാകും. എങ്കിലും കർഷകർക്ക് കൃഷിയോടുള്ള താത്‌പര്യം ഒന്നുകൊണ്ടു മാത്രമാണ് നിലനിർത്തുന്നതെന്ന് അക്വാകൾച്ചറൽ പ്രൊമോട്ടർ എം. തമ്പായി പറഞ്ഞു. തീറ്റ സബ്‌സിഡിയും മത്സ്യവിത്തും ഫിഷറീസ് വകുപ്പ് നൽകുന്നതും അല്പം ആശ്വാസമാണ്. Published: 21 Mar 2026, 01:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കരിമീൻ വളരും പുഴയിൽ ‘കൂട് കൃഷി’ തുടങ്ങി
M
MathrubhumiSource Link
about 2 months ago