ന്യൂസ് ഡെസ്ക് Last Updated: 23 April 2026, 08:03 AM IST വെള്ളാപ്പള്ളി നടേശന്‍ | ഫയല്‍ചിത്രം | ഫോട്ടോ: സി. ബിജു/ മാതൃഭൂമി ചെട്ടികുളങ്ങര(ആലപ്പുഴ): കരിയും കരിമരുന്നും ഉപേക്ഷിക്കണമെന്ന ഗുരുദേവ സന്ദേശത്തിനു പ്രസക്തി കൂടിയതായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. To advertise here, നിത്യേനയെന്നോണം ഇവ മനുഷ്യന്റെ ജീവനെടുക്കുകയാണ്. താൻ നേതൃത്വം നൽകുന്ന ക്ഷേത്രത്തിൽ ഇവ പണ്ടേ ഉപേക്ഷിച്ചു. ക്ഷേത്രവരുമാനം ജനോപകാരപ്രദമായ പ്രവൃത്തികൾക്ക് ഉപയോഗിക്കുകയാണ്. അനാചാരം ലംഘിക്കുമ്പോൾ യാഥാസ്ഥിതികരുടെ എതിർപ്പുണ്ടാകും. അതു തരണംചെയ്യാൻ ക്ഷേത്രഭരണകർത്താക്കൾ ആർജവം കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. ആഞ്ഞിലിപ്ര വടക്കൻകോവിൽ ഭഗവതീക്ഷേത്രസമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. Content Highlights: Vellappally Natesan emphasizes the need to stop the use of explosives in temples., Advocates for redirecting temple income toward public welfare initiatives., Urges temple administrators to show courage against orthodox opposition to reforms., Highlights the ongoing danger to human life caused by fireworks. Published: 23 Apr 2026, 08:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കരിയും കരിമരുന്നും അരുതെന്ന ഗുരുസന്ദേശത്തിനു പ്രസക്തി കൂടി- വെള്ളാപ്പള്ളി
M
MathrubhumiSource Link
17 days ago