BoolokamBoolokam
കരിവെള്ളൂരിലെ തോടുകളും നീർച്ചാലുകളും വറ്റിവരണ്ടു

കരിവെള്ളൂരിലെ തോടുകളും നീർച്ചാലുകളും വറ്റിവരണ്ടു

M
MathrubhumiSource Link
കരിവെള്ളൂർ : കടുത്ത വേനലിൽ കരിവെള്ളൂർ -പെരളം പഞ്ചായത്തിലെ തോടുകളും നീർച്ചാലുകളും വറ്റിവരണ്ടുതുടങ്ങി. പഞ്ചായത്തിലൂടെ നാല് കിലോമീറ്റർ ഒഴുകുന്ന വെള്ളൂർ- പാലത്തര-കുണിയൻ പുഴയിലും വെള്ളം വളരെ കുറഞ്ഞു. വേലിയേറ്റസമയത്ത് ഉപ്പുവെള്ളം കയറുന്നത് കൊണ്ടാണ് കുണിയൻ പുഴയിൽ കുറച്ചെങ്കിലും വെള്ളമുള്ളത്. മൂന്ന് പ്രധാന തോടുകളാണ് വെള്ളൂർ - പാലത്തര -കുണിയൻ പുഴയിൽ സംഗമിക്കുന്നത്. To advertise here, പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിലുള്ള മാണിയാട്ട് തോട് ,മധ്യഭാഗത്തുകൂടി ഒഴുകുന്ന പലിയേരി തോട്, ചീമേനി കുന്നുകളിൽനിന്ന് ഉത്ഭവിച്ച് കിഴക്ക് ഭാഗത്തു കൂടി ഒഴുകുന പുത്തൂർ തോട് (പേരുകൾക്ക് ഓരോ സ്ഥലങ്ങളിലും വ്യത്യാസമുണ്ട്) എന്നിവയിലെല്ലാം വെള്ളം വറ്റിത്തുടങ്ങി. വർഷം മുഴുവൻ വറ്റാത്തത് എന്ന് ഔദ്യോഗിക രേഖകളിലുള്ള മാണിയാട്ട് തോട്ടിൽ ഇപ്പോൾ കാണാൻ കഴിയുന്നത് മണൽ മാത്രം. പഞ്ചായത്തിൽ 36 ചെറുതോടുകളാണുള്ളത്. ഇവയുടെ കാര്യവും വ്യത്യസ്തമല്ല. പഞ്ചായത്തിലാകെ 4750 കിണറുകളും 510 കുഴൽക്കിണറുകളുമാണുള്ളത്. ഇതിൽ കിഴക്കൻ ഭാഗങ്ങളിലെ കിണറുകളിൽ പതിവിലും നേരത്തെ വെള്ളം കുറഞ്ഞതായി നാട്ടുകാർ പറയുന്നു.. പലയിടങ്ങളിലും കടുത്ത കുടിവെള്ളക്ഷാമം തുടങ്ങിയിട്ടുണ്ട്. പഞ്ചായത്തിലെ 118 കുളങ്ങളിൽ പകുതിയിലും ഇപ്പോൾ വെള്ളമില്ല. കരിവെള്ളൂരിൽ ഇതുവരെ വേനൽമഴ ലഭിച്ചിട്ടില്ല. കടുത്ത വെയിലിൽ വയലുകൾ മുഴുവൻ വിണ്ടുകീറിയിട്ടുണ്ട്. മേയ് 15-ന് മുമ്പെങ്കിലും രണ്ടോ മൂന്നോ തവണ മഴപെയ്താൽ മാത്രമേ ഒന്നാംവിള കൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങാൻ കഴിയു. തോടുകളിലും നീർച്ചാലുകളിലും വെള്ളം കുറയുന്നത് ഭാവിയിലെ ജലലഭ്യതയെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ജലം കരുതിവെക്കാൻ നീർത്തടങ്ങൾ കേന്ദ്രീകരിച്ച് ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുക പൊതു സ്വകാര്യ കുളങ്ങൾ റീചാർജ് ചെയ്യുക. തോടുകളുടേയും നീർചാലുകളുടേയും ആവാസകേന്ദ്രങ്ങളിൽ വനവത്‌കരണം നടത്തുക. പറമ്പുകളിൽ ശാസ്ത്രീയ മഴക്കുഴികൾ നിർമിക്കുക. തോട്, കുളം ഇവ നവീകരിക്കുക

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!