കരുതലോടെ കരുനീക്കങ്ങൾ; പൊതുയോഗങ്ങളിലും റോഡ് ഷോകളിലും ഒതുങ്ങുന്നില്ല സ്റ്റാലിന്റെ പ്രചാരണം

കരുതലോടെ കരുനീക്കങ്ങൾ; പൊതുയോഗങ്ങളിലും റോഡ് ഷോകളിലും ഒതുങ്ങുന്നില്ല സ്റ്റാലിന്റെ പ്രചാരണം

വി കസനത്തിന്റെ തിളക്കം പ്രകടമാണ് കൊളത്തൂരിൽ. പുതുതായി ഒരു ആർട്സ് ആൻഡ് സയൻസ് കോളേജ്, സർക്കാർ ആശുപത്രികൾ, മത്സരപ്പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവർക്കുവേണ്ടിയുള്ള ആധുനിക ലേണിങ് സെന്റർ, എയർ കണ്ടീഷൻചെയ്ത ബസ് കാത്തിരിപ്പുകേന്ദ്രം, പാർക്കുകൾ. എല്ലാം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഉയർന്നവ. To advertise here, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലത്തെ സംസ്ഥാനത്തെ മാതൃകാ മണ്ഡലമായാണ് ഡി.എം.കെ. സർക്കാർ കണക്കാക്കുന്നത്. കഴിഞ്ഞ മൂന്നുനാലു മാസമായി ഇവിടെ ഉദ്ഘാടനങ്ങളുടെ പരമ്പരയായിരുന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുശേഷം പക്ഷേ, സ്റ്റാലിന് അധികസമയം മണ്ഡലത്തിൽ ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാന പര്യടനത്തിലായിരുന്ന സ്റ്റാലിൻ ചൊവ്വാഴ്ചയേ സ്വന്തം മണ്ഡലത്തിലെത്തൂ. ''തലൈവർ വോട്ടുചോദിക്കാൻ വരേണ്ട കാര്യമേയില്ല. ഭൂരിപക്ഷം എത്രയാവുമെന്നതു മാത്രമാണ് ചോദ്യം'' - കൊളത്തൂരിലെ ഡി.എം.കെ. പ്രവർത്തകൻ അൻപഴകൻ പറഞ്ഞു. 2011 മുതൽ ഇവിടെനിന്ന് മത്സരിക്കുന്ന സ്റ്റാലിന്റെ ഭൂരിപക്ഷം ഓരോ തിരഞ്ഞെടുപ്പിലും കൂടിവരുകയാണ്. 2011-ൽ കേവലം 22,819 വോട്ടിനു ജയിച്ച സ്റ്റാലിന് 2021-ൽ 70,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. അതിനിയും വർധിക്കുമെന്ന ഉറപ്പിലാണ് ഡി.എം.കെ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രചാരണത്തിന് നേതൃത്വംനൽകുന്ന സ്റ്റാലിൻ ശനിയാഴ്ച രാത്രിയാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ഞായറാഴ്ച രാവിലെ ഡി.എം.കെ. ആസ്ഥാനമായ അണ്ണാ അറിവാലയത്തിലെത്തി ചെന്നൈ നഗരത്തിനായുള്ള പ്രകടനപത്രിക -ചെന്നൈ സൂപ്പർ സിക്‌സ് പുറത്തിറക്കി. നഗരത്തിന്റെ മുഖച്ഛായമാറ്റുന്ന വികസന രൂപരേഖയാണ് ഇതിലുള്ളത്. അഞ്ചു വർഷംകൊണ്ട് അരനൂറ്റാണ്ടിന്റെ വികസനം ചെന്നൈയിൽ വന്നെന്നാണ് ഡി.എം.കെ. പറയുന്നത്. വൈകാതെ ഡി.എം.കെ. സഖ്യത്തിന് പിന്തുണ വാഗ്ദാനംചെയ്യാൻ ചെന്നൈയിലെ ക്രൈസ്തവ സഭാമേലധ്യക്ഷൻമാരെത്തി. വൈകുന്നേരമായപ്പോഴേക്ക് വിരുദുനഗറിൽ പടക്കശാലയിലെ സ്‌ഫോടനത്തിലെ ദുരിതാശ്വാസം ഏകോപിപ്പിക്കുന്ന തിരക്കിലായി. പടുകൂറ്റൻ പൊതുയോഗങ്ങളിലും റോഡ് ഷോകളിലും ഒതുങ്ങുന്നില്ല, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ തിരഞ്ഞെടുപ്പു പ്രചാരണം. നഗരത്തിലായാലും ഗ്രാമങ്ങളിലായാലും ടി-ഷർട്ടും പാന്റ്‌സുമണിഞ്ഞ് രാവിലെ അദ്ദേഹം നടക്കാനിറങ്ങും. വഴിയിൽ കാണുന്ന നാട്ടുകാരോട് സംസാരിക്കും. ക്ഷേമപദ്ധതികളുടെ ഗുണഫലം ലഭിക്കുന്നില്ലേ എന്ന് ആരായും. ഇടയ്ക്ക് തട്ടുകടയിൽക്കയറി ചായകുടിക്കും. ആരാധകർക്കൊപ്പം സെൽഫിയെടുക്കും. ലോക്സഭയിൽ അവതരിപ്പിച്ച മണ്ഡല പുനർനിർണയ ബില്ലിന്റെ പകർപ്പ് നാമക്കലിൽ കറുത്തവസ്ത്രമണിഞ്ഞ് കത്തിച്ച സ്റ്റാലിൻ ബിൽ പരാജയപ്പെട്ടപ്പോൾ ദിണ്ടിക്കലിൽ വെളുത്തവസ്ത്രമണിഞ്ഞ് പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണംചെയ്തും അതാഘോഷിച്ചു. കരുതലോടെ, ആസൂത്രണ മികവോടെയാണ് 73-കാരന്റെ നീക്കങ്ങൾ. ഓരോ വോട്ടും നിർണായകമാണെന്നും ഭരണത്തുടർച്ചയ്ക്ക് അത് അനിവാര്യമാണെന്നും സ്റ്റാലിനറിയാം. ചെറുതും വലുതുമായി പുതിയ കക്ഷികളെ കൂട്ടിച്ചേർത്ത് സഖ്യം വിപുലമാക്കിയത് അതിനുവേണ്ടിയാണ്. അഞ്ചുവർഷത്തിനിടെനടന്ന വികസന പ്രവർത്തനങ്ങളുടെ നീണ്ടപട്ടിക നിരത്തിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ. വീട്ടമ്മമാർക്ക് പ്രതിമാസം ആയിരംരൂപ നൽകുന്ന കലൈഞ്ജർ മകളിൽ ഉരിമൈ തൊഗൈ പദ്ധതിയാണ് ഏറ്റവും വലിയ ഭരണനേട്ടമായി അദ്ദേഹം ഉയർത്തുന്നത്. ഭരണത്തുടർച്ച ലഭിച്ചാൽ അത് 2000 രൂപയാക്കുമെന്നാണ് വാഗ്ദാനം. അവശ്യസാധനങ്ങൾ വാങ്ങാൻ 8000 രൂപയുടെ കൂപ്പൺ. ഇതൊക്കെ നടക്കുമോ എന്നു ചോദിക്കുന്നവരോട് മതിയായ പരിശോധനകൾ നടത്തി ഉറപ്പു വരുത്തിയതിനുശേഷമാണ് പ്രകടനപത്രിക തയ്യാറാക്കിയത് എന്നാണ് സ്റ്റാലിന്റെ മറുപടി. ഭരണം ലഭിച്ചാൽ സർക്കാർ നൽകേണ്ടതാണ് കൂപ്പണെങ്കിലും പലയിടത്തും ഡി.എം.കെ. പ്രവർത്തകർ ഇപ്പോൾത്തന്നെ കൂപ്പൺ നൽകുന്നുണ്ട്. അതു തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി എത്തിയിട്ടുമുണ്ട്. പടുകൂറ്റൻ പൊതുയോഗങ്ങളിലും റോഡ് ഷോകളിലും ഒതുങ്ങുന്നില്ല, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ തിരഞ്ഞെടുപ്പു പ്രചാരണം. നഗരത്തിലായാലും ഗ്രാമങ്ങളിലായാലും അദ്ദേഹം വഴിയിൽ കാണുന്ന നാട്ടുകാരോട് സംസാരിക്കും Content Highlights: Transformation of Kolathur into a model constituency through modern infrastructure., MK Stalin's grassroots campaign strategy blending formal rallies with personal interaction Published: 20 Apr 2026, 08:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കരുതലോടെ കരുനീക്കങ്ങൾ; പൊതുയോഗങ്ങളിലും റോഡ് ഷോകളിലും ഒതുങ്ങ… | Boolokam