ഗ്രീൻ ഫീൽഡ് ഹൈവേ To advertise here, ചടയമംഗലം :കടമ്പാട്ടുകോണം-ആര്യങ്കാവ് ഗ്രീൻ ഫീൽഡ് ഹൈവേ പദ്ധതിയുടെ ഭാഗമായി, ഭൂമി നഷ്ടമായവർക്കു നൽകിയ വാഗ്ദാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 26-ന് ദേശീയപാത അതോറിറ്റിയുടെ കരുനാഗപ്പള്ളി ഓഫീസിനു മുന്നിൽ മാർച്ചും ധർണയും നടത്തും. എൻ.കെ.പ്രേമചന്ദ്രൻ എം.പി. നൽകിയ വാഗ്ദാനം ഇതുവരെയും നടപ്പായിട്ടില്ല. എം.എൽ.എ.മാരും പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന് കർമസമിതി ആരോപിച്ചു. 31-നകം ഇരകൾക്ക് നഷ്ടപരിഹാരം നൽകാത്തപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ നന്ദനൻ പിള്ള, മുഹമ്മദ് ഇക്ബാൽ, മുരളീധരൻ പിള്ള, ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. Published: 24 Mar 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കരുനാഗപ്പള്ളി ദേശീയപാത ഓഫീസ് ഉപരോധിക്കാൻ കർമസമിതി
M
MathrubhumiSource Link
about 2 months ago