കൊടുവള്ളി : കരുവൻപൊയിൽ ജി.എം.യു.പി. സ്കൂൾ വാർഷികാഘോഷവും സ്കൂളിൽനിന്ന് വിരമിക്കുന്ന എ.വി. ബീന, ഹിന്ദി അധ്യാപകനായ പി.പി. അനിൽകുമാർ എന്നിവർക്കുള്ള യാത്രയയപ്പും നടത്തി. കൊടുവള്ളി നഗരസഭാ ചെയർപേഴ്സൺ സഫീന ഷമീർ പരിപാടി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡൻറ് എം.പി.എം. അഹമ്മദ് അമീൻ അധ്യക്ഷനായി. To advertise here, ഡോ. എം.എൻ. കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തി. എൽ.എസ്.എസ്, യു.എസ്.എസ്. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഉപഹാര സമർപ്പണവും നഗരസഭ സ്ഥിരംസമിതി ചെയർപേഴ്‌സൺമാരായ ബിന്ദു അനിൽകുമാർ, എ.കെ. അബുലൈസ്, ഡിവിഷൻ കൗൺസിലർമാരായ പി.പി. ഫൈസൽ, മുഫീദ ഹാരിസ് എന്നിവർ ചേർന്ന് നിർവഹിച്ചു. സ്കൂൾവികസനത്തിനായുള്ള വിവിധ പദ്ധതികളുടെ സമർപ്പണവും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ആവശ്യമായ കസേരകൾ വാങ്ങുന്നതിനുള്ള ഫണ്ട് പി.ടി. മുഹമ്മദിൽനിന്ന് പ്രധാനാധ്യാപിക എ.വി. ബീന ഏറ്റുവാങ്ങി. ‘ടെക് സ്മാർട്ട്’ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളും പൂർവാധ്യാപകരും ചേർന്നുനൽകിയ സ്മാർട്ട് ടി.വി. കൈമാറി. അലംനി അസോസിയേഷൻ പ്രസിഡൻറ് ടി.പി. അബ്ദുൽ മജീദ്, ഹൈസ്കൂൾ പി.ടി.എ. പ്രസിഡൻറ് സിദ്ദിഖ് മാതോലത്ത്, പി.ടി.എ. വൈസ് പ്രസിഡൻറ് കെ.പി. റഷീദ്, എം.പി.ടി.എ. പ്രസിഡൻറ് സജ്ന, കെ.കെ. സിന്ധു, സീനിയർ അസിസ്റ്റൻറ് എം. സ്റ്റാലിജ, സ്റ്റാഫ് സെക്രട്ടറി വി.ജെ. വിൻസൻറ് എന്നിവർ സംസാരിച്ചു. സർവീസിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക എ.വി. ബീന, ഹിന്ദി അധ്യാപകൻ പി. അനിൽകുമാർ എന്നിവർ മറുപടിപ്രസംഗം നടത്തി.

കരുവൻപൊയിൽ ജി.എം.യു.പി. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും
M
MathrubhumiSource Link
about 1 month ago