ന മ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവവും 'കെമിക്കൽ ഫാക്ടറി'യുമാണ് കരൾ. 500-ലധികം സുപ്രധാന ധർമങ്ങൾ നിർവഹിക്കുന്ന കരളിനെ സംരക്ഷിക്കുക എന്നത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. To advertise here, മാറുന്ന കണക്കുകളും ആശങ്കകളും ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ലോകമെമ്പാടുമുള്ള മരണകാരണങ്ങളിൽ പതിനൊന്നാം സ്ഥാനത്താണ് കരൾ സംബന്ധമായ അസുഖങ്ങൾ. ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 10 ലക്ഷം ആളുകൾ കരൾ രോഗങ്ങൾ (Liver Cirrhosis) മൂലം മരണപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു കാലത്ത് മദ്യപാനം മാത്രമായിരുന്നു പ്രധാന വില്ലനെങ്കിൽ, ഇന്ന് 'ഫാറ്റി ലിവർ' (Non-Alcoholic Fatty Liver Disease -NAFLD) ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. നമ്മുടെ സംസ്ഥാനത്ത് മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് ഫാറ്റി ലിവർ ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ കരൾ രോഗങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത, രോഗം 70-80 ശതമാനത്തോളം ഗുരുതരമാകുന്നത് വരെ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകില്ല എന്നതാണ്. എങ്കിലും താഴെ പറയുന്നവ ശ്രദ്ധിക്കുക: വിട്ടുമാറാത്ത തളർച്ചയും ക്ഷീണവും. വിശപ്പില്ലായ്മ, ഓക്കാനം. കണ്ണിനും ചർമത്തിനും ഉണ്ടാകുന്ന മഞ്ഞനിറം (Jaundice). വയറിൽ ഉണ്ടാകുന്ന വീക്കവും വേദനയും. നൂതന ചികിത്സാ രീതികൾ കഴിഞ്ഞ 30 വർഷത്തിനിടെ ഈ മേഖലയിൽ വലിയ വിപ്ലവങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഫൈബ്രോസ്‌കാൻ (Fibroscan): ബയോപ്‌സി ഇല്ലാതെ തന്നെ കരളിന്റെ ആരോഗ്യം അളക്കാൻ ഇന്ന് സാധിക്കും. ആധുനിക മരുന്നുകൾ: ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്ക് ഫലപ്രദമായ മരുന്നുകൾ ഇന്ന് ലഭ്യമാണ്. ലിവർ ട്രാൻസ്പ്ലാന്റേഷൻ: കരൾ പൂർണമായും തകരാറിലായവർക്ക് പോലും പുതിയ ജീവിതം നൽകാൻ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ ഇന്ന് സാധിക്കുന്നു. കരളിന്റെ ആരോഗ്യത്തിനായി 5 കാര്യങ്ങൾ മദ്യപാനവും പുകവലിയും പൂർണമായും ഒഴിവാക്കുക. പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുക. ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിൻ സ്വീകരിക്കുക. ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ (വേദനസംഹാരികൾ ഉൾപ്പെടെ) കഴിക്കാതിരിക്കുക. കരൾ രോഗങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞാൽ ചികിത്സിച്ചു ഭേദമാക്കാം. വർഷത്തിലൊരിക്കൽ ലിവർ ഫംഗ്ഷൻ ടെസ്റ്റ് (LFT) ചെയ്യുന്നത് ശീലമാക്കുക. (തലശ്ശേരി മിഷൻ ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ) Content Highlights: Liver diseases rank as the 11th leading cause of death globally., Fatty liver disease (NAFLD) is rising rapidly among adults., Symptoms often remain hidden until 70-80% of liver function is lost., Modern diagnostics like Fibroscan allow for non-invasive liver health assessment., Annual Liver Function Tests (LFT) are recommended for early diagnosis. Published: 19 Apr 2026, 05:33 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കരൾ രോഗം; ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകൾ മരണപ്പെടുന്നു, ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ വൈകരുത്
M
MathrubhumiSource Link
21 days ago