കറുകച്ചാൽ : നഗരത്ത വികൃതമാക്കി മാലിന്യം തള്ളൽ തുടരുന്നു. റോഡരികിലും നടപ്പാതകളിലുമടക്കം വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം തള്ളുന്നത് പതിവാകുന്നു. To advertise here, പ്ലാസ്റ്റിക്കടക്കമുള്ളവ റോഡരികിലിട്ടാണ് കത്തിക്കുന്നത്. ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ എസ്.ബി.ഐ.യ്ക്ക് എതിർവശത്ത് റോഡരികിലും അധ്യാപക ബാങ്കിന് സമീപത്തെ നടപ്പാതയുമെല്ലാം മാലിന്യം തള്ളുന്ന സ്ഥലമായി മാറി. കച്ചവടസ്ഥാപനങ്ങൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയവർ മാലിന്യം റോഡരികിലേക്ക് വലിച്ചെറിയുകയാണ് പതിവ്. ബജിക്കടകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷ്യ അവശിഷ്ടങ്ങൾ വരെ റോഡരികിലാണ് തള്ളുന്നത്. ബിവ്‌റേജസിന് സമീപം പച്ചക്കറിയും പഴങ്ങളുമടക്കം അനധികൃതമായി നടപ്പാതയിൽ വാഹനങ്ങളിട്ട് വഴിയോരക്കച്ചവടം നടത്തുന്നവർ വൈകീട്ട് മാലിന്യം റോഡരികിൽ തള്ളുകയാണ് പതിവ്. മറ്റ് ചിലർ റോഡരികിലിട്ട് കത്തിക്കും. രാത്രി കടകൾ അടയ്ക്കുമ്പോൾ മാലിന്യം പെട്രോൾ ഒഴിച്ച് കത്തിക്കുകയാണ് പലരും. ഇവിടെ നിന്നും ഉയരുന്ന പുകയും ദുർഗന്ധവും പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ടാക്‌സി സ്റ്റാൻഡിന് വേണ്ടി ഏറ്റെടുത്ത കാട് കയറിക്കിടക്കുന്ന അര ഏക്കർ സ്ഥലത്ത് മാലിന്യം നിറഞ്ഞു. കച്ചവടക്കാർക്ക് പുറമെ ഗാർഹിക മാലിന്യമടക്കം ചാക്കിലും പ്ലാസ്റ്റിക് സഞ്ചികളിലുമാക്കി തള്ളുകയാണ്. ചന്തയ്ക്കുള്ളിൽ മാലിന്യം കത്തിക്കുന്നതായി പരാതി ഉയർന്നിരുന്നു. Published: 20 Mar 2026, 01:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കറുകച്ചാലിൽ പരിഹാരമില്ലാതെ മാലിന്യംതള്ളൽ മുന്നോട്ട്
M
MathrubhumiSource Link
about 2 months ago