കറുകച്ചാലിൽ റോഡ് കടക്കാൻ പ്രയാസം;സീബ്രാലൈൻ വീണ്ടും വരയ്ക്കണം

കറുകച്ചാലിൽ റോഡ് കടക്കാൻ പ്രയാസം;സീബ്രാലൈൻ വീണ്ടും വരയ്ക്കണം

M
MathrubhumiSource Link
കറുകച്ചാൽ : നഗരത്തിലെ തിരക്കിനിടയിലൂടെ റോഡൊന്ന് മുറിച്ചുകടക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ.പ്രധാന റോഡുകളിലെയെല്ലാം സീബ്രാവരകൾ മാഞ്ഞിട്ട് കാലങ്ങളായി. ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ പോലീസ് സ്‌റ്റേഷന് മുൻവശത്തും, സെൻട്രൽ ജങ്ഷനിലും, ബസ്റ്റാൻഡ് കവാടത്തിലെയും സീബ്രാവരകൾ പൂർണമായി മാഞ്ഞു. To advertise here, ഇത് പുനർനിർമിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തിരക്കേറിയ ബസ്റ്റാൻഡ് കവാടത്തിൽ സീബ്രാവരകൾ മാഞ്ഞതോടെ യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ വലിയപ്രയാസമാണ്.ഇവിടെ അപകടങ്ങളും പതിവാണ്.രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതും യാത്രക്കാർക്ക് വെല്ലുവിളിയാണ്. പോലീസ്‌സ്‌റ്റേഷന് മുൻവശത്ത് യാതൊരു സുരക്ഷാക്രമീകരണവുമില്ല.ഈ ഭാഗത്ത് ആകെയുള്ള സീബ്രാവരകളിലൂടെയാണ് വിവിധ റോഡുകളിൽ നിന്നുള്ള യാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നത്. ഇത് പാതിമാഞ്ഞതോടെ യാത്രക്കാർ പലയിടങ്ങളിലൂടെയാണ് റോഡ് കടക്കുന്നത്. മല്ലപ്പള്ളി റോഡിലെയും മണിമല റോഡിലെയും സീബ്രാവരകൾ പുന:സ്ഥാപിച്ചപ്പോഴും വാഴൂർ റോഡിലെ സീബ്രാവരകൾ മാത്രം വരച്ചില്ല. Published: 28 Mar 2026, 01:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കറുകച്ചാലിൽ റോഡ് കടക്കാൻ പ്രയാസം;സീബ്രാലൈൻ വീണ്ടും വരയ്ക്കണ… | Boolokam