BoolokamBoolokam
കറുകച്ചാൽ ബസ്‌സ്റ്റാൻഡിൽ എല്ലാം തോന്നുംപോലെ

കറുകച്ചാൽ ബസ്‌സ്റ്റാൻഡിൽ എല്ലാം തോന്നുംപോലെ

M
MathrubhumiSource Link
കറുകച്ചാൽ : പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽ നിയന്ത്രണങ്ങളില്ലാത്തത് യാത്രക്കാർക്ക് വെല്ലുവിളിയാണ്. ആവശ്യത്തിന് സ്ഥലമുണ്ടെങ്കിലും, ബസുകൾ നിർത്തുന്നതും ആളെയിറക്കുന്നതും തോന്നുംപോലെയാണ്. വഴി തടസ്സപ്പെടുത്തുന്നതും മറ്റ് ബസുകൾക്ക് കടന്നുപോകാൻ കഴിയാത്തവിധം നിർത്തിയിടുന്നതുമെല്ലാം പതിവാണ്. To advertise here, ഇതിനിടയിലൂടെവേണം യാത്രക്കാർക്ക്‌ കടന്നുപോകാൻ. ഒന്നരവർഷംമുൻപ് യുവതി ബസിടിച്ച് മരിച്ചപ്പോൾ ബസ്‌സ്റ്റാൻഡിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ദിവസങ്ങൾകൊണ്ട് എല്ലാം പഴയതുപോലെയായി. തിരക്കേറിയ സ്റ്റാൻഡിന്റെ നടുക്ക് യാത്രക്കാർ നിൽക്കുന്നഭാഗത്ത് ചരിച്ചാണ് ബസുകൾ നിർത്തിയിരുന്നത്. കൃത്യമായ സ്ഥലങ്ങളിൽ പാർക്കുചെയ്യാതെ 10-15 മിനിറ്റുവരെ സ്റ്റാൻഡിന്റെ നടുക്ക് നിർത്തി ആളെക്കയറ്റുന്ന ബസുകളുണ്ട്. ഇതിനാൽ പിന്നാലെ വരുന്ന ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശിക്കാനും തിരിക്കാനും ബുദ്ധിമുട്ടാണ്. ഇതേച്ചൊല്ലി ജീവനക്കാർതമ്മിൽ തർക്കവും സംഘർഷവും പതിവാണ്. തിരക്കുകാരണം സ്റ്റാൻഡിൽ കയറാതെ യാത്രക്കാരെ റോഡിലിറക്കി പോകുന്ന ദീർഘദൂരബസുകളുണ്ട്. ഇതൊന്നും കണ്ടാലും നടപടിയെടുക്കാൻ പോലീസോ ബന്ധപ്പെട്ടവരോ തയ്യാറല്ല. യാത്രക്കാർക്ക് എന്ത് സുരക്ഷ സുരക്ഷിതരായി ബസ് കാത്തുനിൽക്കാൻപോലും സൗകര്യമില്ല. മഴയത്തും വെയിലത്തും കടത്തിണ്ണകളിലും ഏതെങ്കിലും വശങ്ങളിലുമാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. ബസുകൾ കയറിയിറങ്ങുമ്പോൾ യാത്രക്കാരും അതിനനുസരിച്ച് ഓടിമാറണം. ബസുകൾക്കിടയിൽ പെട്ടുപോകുന്ന യാത്രക്കാരുമുണ്ട്. ഇതിനെല്ലാം പുറമേ അന്യവാഹനങ്ങൾ ബസ്‌സ്റ്റാൻഡിൽ പ്രവേശിക്കുന്നതും പാർക്കുചെയ്യുന്നതും മറ്റൊരു പ്രശ്നമാണ്. ബസുകൾ കൃത്യമായി സ്ഥലങ്ങളിൽ പാർക്കുചെയ്ത് യാത്രക്കാരെ കയറ്റിയിറക്കാനുള്ള ക്രമീകരണങ്ങളൊരുക്കണമെന്നും, സ്വകാര്യവാഹനങ്ങൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നത് തടയണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. Published: 04 May 2026, 02:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!