കൂറ്റനാട് : നവീകരണം നടക്കുന്ന വട്ടൊള്ളിക്കാവ്-കറുകപുത്തൂർ പാതയിൽ കരിങ്കല്ല് കയറ്റി വന്ന ടോറസ് ലോറിയുടെ ചക്രങ്ങൾ റോഡിൽ താഴ്ന്നു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. നെല്ലിക്കാട്ടിരി തൃക്കരങ്ങാട് ക്ഷേത്രവളവിലാണ് ലോറി കുടുങ്ങിയത്. എഴുമങ്ങാട് വഴിയാണ് പിന്നീട് വാഹനങ്ങൾ തിരിച്ചുവിട്ടത്. To advertise here, കഴിഞ്ഞ ദിവസങ്ങളിൽ റോഡിനിരുവശത്തുമായി ജല അതോറിറ്റിയുടെ കുടിവെള്ളപൈപ്പ് പൊട്ടി അമിതമായ തോതിൽ റോഡിലൂടെ വെള്ളം ഒഴുകിയിരുന്നു. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് മണ്ണിന്റെ ഉറപ്പ് കുറഞ്ഞതാണ് ലോറിയുടെ ടയർ താഴാനിടയായതെന്നു കരുതുന്നു. റോഡ് നവീകരണം നടക്കുന്നതിനാൽ ഇതിലൂടെ അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി പി.ഡബ്ള്യു.ഡി. അധികൃതർ അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അമിതഭാരം കയറ്റിയ വാഹനങ്ങൾ പാതയിലുടെ പോകുന്നത് പതിവാണെന്ന് അധികൃതർ പറയുന്നു. മണിക്കൂറുകൾക്കുശേഷം മണ്ണുമാന്തി യന്ത്രമുപയോഗിച്ചാണ് റോഡിൽ താഴ്ന്ന വാഹനത്തിന്റെ തടസ്സം ഒഴിവാക്കിയത്. രാവിലെ പത്തര മുതൽ രണ്ടരവരെ ഈ വഴിയിലുടെ സഞ്ചരിക്കുന്ന റൂട്ട് ബസുകൾക്കും യാത്രാതടസ്സമുണ്ടായി. പട്ടാമ്പിയിൽനിന്ന് കറുകപുത്തൂർ, വടക്കാഞ്ചേരി, നെല്ലുവായ്, കുന്നംകുളം ഭാഗത്തേക്ക് ഈ റൂട്ടിലൂടെ നിരവധി ബസുകൾ പോകുന്നുണ്ട്. Published: 19 Apr 2026, 02:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കറുകപുത്തൂർ-വട്ടൊള്ളിക്കാവ് പാതയിൽ ചരക്കുലോറിയുടെ ചക്രങ്ങൾ റോഡിൽ താഴ്ന്നു
M
MathrubhumiSource Link
21 days ago