ചേറ്റുകുണ്ട് : ഇതാദ്യമായി വയനാട്ടുകുലവൻ തെയ്യംകെട്ട് ഉത്സവം നടക്കുന്ന ചേറ്റുകുണ്ട് മീത്തൽ വീട് തറവാട്ടിൽ മൂന്നുദിവസത്തെ ആഘോഷത്തിന് തുടക്കം കുറിച്ച് ചൊവ്വാഴ്ച കലവറ നിറച്ചു. രാവിലെ തറവാട്ടിൽനിന്നുള്ള കന്നിക്കലവറയാണ് ആദ്യം സമർപ്പിച്ചത്. തുടർന്ന് ചേറ്റുകുണ്ട് പ്രാദേശിക സമിതി, പൂച്ചക്കാട് തെക്കേക്കര പ്രദേശം, പൂച്ചക്കാട് മൊട്ടംചിറ, പൂച്ചക്കാട് കിഴക്കേക്കര അയ്യപ്പ ഭജനമന്ദിരം, തൊട്ടി കിഴക്കേക്കര അയ്യപ്പ ഭജനമന്ദിരം, പള്ളിക്കര തെക്കേക്കുന്ന് പ്രാദേശികസമിതി, രാവണേശ്വരം കളരിക്കാൽ മുളവന്നൂർ ഭഗവതിക്ഷേത്രം, ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം, കീക്കാൻ മഹാമായ ക്ഷേത്ര കന്നഡ സമിതി എന്നിവിടങ്ങളിൽനിന്നുള്ള കലവറ ഘോഷയാത്രകൾ തറവാട്ടിലെത്തി. To advertise here, നാരായണൻ മണിയാണിയും മണികണ്ഠൻ ഉദുമയുമാണ് കലവറ സൂക്ഷിപ്പുകാർ. തെയ്യംകെട്ടുത്സവം കാണാനെത്തുന്ന ആയിരങ്ങൾക്ക് രാപകൽ അന്നംവിളമ്പാൻ അടുക്കളയും വിശാലമായ ഊട്ടുപുരയും ഒരുക്കിയിട്ടുണ്ടെന്ന് ചെയർമാൻ ഉദയമംഗലം സുകുമാരൻ പറഞ്ഞു. വാഹന പാർക്കിങ് കേന്ദ്രങ്ങൾ ചേറ്റുകുണ്ട് : ബുധനാഴ്ച രാത്രിയിൽ എത്തുന്നവർക്ക് കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചേറ്റുകുണ്ട് റെയിൽവേ ഗേറ്റ് ഒറ്റക്കോല ഉത്സവ മൈതാനത്തും പാലക്കുന്ന് ഭാഗത്ത് നിന്നുള്ളവാഹനങ്ങൾ ചേറ്റുകുണ്ട് സർക്കാർ കിണറിന് സമീപമുള്ള മൈതാനത്തും തൊട്ടടുത്ത പറമ്പിലും നിർത്തിയിടണം. ഇരുചക്ര-മുച്ചക്ര വാഹനങ്ങൾക്ക് ചന്ദ്രകാന്ത പറമ്പിലാണ് പാർക്കിങ് നിശ്ചയിച്ചിരിക്കുന്നത്. പ്രത്യേക ക്ഷണിതാക്കൾ ചേറ്റുകുണ്ട് പള്ളിക്ക് സമീപത്തെ മൈതനാത്ത് വാഹനങ്ങൾ നിർത്തിയിടണം. Published: 08 Apr 2026, 04:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കലവറ നിറഞ്ഞു; ചേറ്റുകുണ്ട് വയനാട്ടുകുലവൻ ബപ്പിടൽ ഇന്ന്
M
MathrubhumiSource Link
about 1 month ago