കുറ്റിക്കോൽ : തമ്പുരാട്ടി ഭഗവതിക്ഷേത്ര പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം, കളിയാട്ടം എന്നിവയ്ക്ക് തുടക്കം കുറിച്ച് കുറ്റിക്കോലിൽ കലവറനിറയ്ക്കൽ ഘോഷയാത്ര നടന്നു. 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം 28-ന് സമാപിക്കും. ഇരവിൽ ഐ.കെ.കേശവ തന്ത്രിയുടെ കാർമികത്വത്തിലാണ് പുനഃപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. ചടങ്ങുകൾ 23-ന് അവസാനിക്കും. 24 മുതൽ 28 വരെ അഞ്ചുദിവസങ്ങളിലായാണ് കളിയാട്ടം നടക്കുന്നത്. ശനിയാഴ്ച രാവിലെ 10-ന് കുറ്റിക്കോൽ ടൗണിൽനിന്ന് ആരംഭിച്ച കലവറനിറയ്ക്കൽ ഘോഷയാത്ര 11-ന് ക്ഷേത്രത്തിൽ അവസാനിച്ചു. To advertise here, തുടർന്ന് നടന്ന മാതൃസംഗമം കുറ്റിക്കോൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ശോഭനകുമാരി ഉദ്ഘാടനം ചെയ്തു. ഷൈലജാ അരവിന്ദ് അധ്യക്ഷയായി. ഇന്ദിരക്കുട്ടി സാംസ്കാരിക പ്രഭാഷണം നടത്തി. വൈകീട്ട് കുറ്റിക്കോൽ ടൗണിൽ തന്ത്രിവര്യന്മാർക്ക് വരവേൽപ്പ് നൽകി. 19-ന് രാവിലെ 5.30-ന് ലളിതാസഹസ്രനാമം, ഹരിനാമകീർത്തനം എന്നിവ നടക്കും. തുടർന്ന് വിവിധ പൂജാദികർമങ്ങൾ. വൈകീട്ട് മൂന്നിന് നടക്കുന്ന സാംസ്കാരികസമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. അധ്യക്ഷനാകും. വത്സൻ പിലിക്കോട് സാംസ്കാരിക പ്രഭാഷണം നടത്തും. 6.30-ന് മെഗാ തിരുവാതിരകളി. Published: 19 Apr 2026, 03:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
