കലാകാരരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം-കാനായി

കലാകാരരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം-കാനായി

M
MathrubhumiSource Link
കാഞ്ഞങ്ങാട് : കലാകാരരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ വലിയ ഉത്തരവാദിത്വങ്ങളിൽ ഒന്നാണെന്നും പുതിയകാലത്ത് അത് അനിവാര്യമാണെന്നും ശില്പി കാനായി കുഞ്ഞിരാമാൻ പറഞ്ഞു. ഏതൊരു കലാകാരന്റെയും ആത്മാവിന്റെ പ്രതിഫലനമാണ് അവന്റെ സൃഷ്ടികൾ. അതിൽ സമൂഹത്തിന്റെ ചിന്തയും വികാരവും പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹൊസ്ദുർഗ് താലൂക്ക് കര്യാലയത്തിലെ ക്ലാർക്കും നീലേശ്വരം പട്ടേന സ്വദേശിയുമായ ടി.വി. അജയകുമാറിന്റെ ജലച്ചായ ചിത്രപ്രദർശനം കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, ഹൊസ്ദുർഗ് തഹസിൽദാർ ജി. സുരേഷ്ബാബു, ഡെപ്യൂട്ടി തഹസിൽദാർ എം.എസ്. ലെജിൻ, ചിത്രകാരന്മാരായ മോഹനചന്ദ്രൻ, ഗോവിന്ദൻ കണ്ണപുരം, ശ്യാമ ശശി എന്നിവർ സംസാരിച്ചു. 'ഹാർമണി ഓഫ് ഷേഡ്‌സ്' എന്ന പേരിൽ നടക്കുന്ന പ്രദർശനം 22-ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി ഏഴു വരെയാണ് പ്രദർശനം. നഗരക്കാഴ്ചകളും ഗ്രാമക്കാഴ്ചകളുമുണ്ട് ചിത്രത്തിൽ. കാഞ്ഞങ്ങാട് നഗരവും പുതിയകോട്ടയും നീലേശ്വരം പട്ടേന ഗ്രാമവും തിരുവനന്തപുരം സിറ്റിയുമെല്ലാം അജകുമാറിന്റെ വരയിലുണ്ട്. നീലേശ്വരം തളിക്ഷേത്രം, തിരുവനന്തപുരം ശ്രീപദ്മനാഭ ക്ഷേത്രകാവടം, പാളയം പള്ളി, കാഞ്ഞങ്ങാട് ആനന്ദാശ്രമം, ഗുരുവനം തുടങ്ങിയവ പ്രദർശന ചിത്രങ്ങളാണ്. Published: 16 Mar 2026, 03:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കലാകാരരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം… | Boolokam