ഇരിട്ടി : കലാശക്കൊട്ടിനിടയിൽ ഇരിട്ടിയിൽ യു.ഡി.എഫ്.-എൽ.ഡി.എഫ്. സംഘർഷം. ഇരുഭാഗത്തും സംഘടിച്ച പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി. കലാശക്കൊട്ടിന്റെ അവസാന മണിക്കൂറുകൾക്കിടയിലാണ് സംഘർഷം അരങ്ങേറിയത്. മൂന്ന് പാർട്ടികൾ്കും അനുവദിച്ച സ്ഥലത്ത് ഉൾക്കൊള്ളാവുന്നതിലധികം പ്രവർത്തകർ നഗരത്തിലെത്തിയതോടെ പോലീസിന്റെ നിയന്ത്രണങ്ങൾ പാളി. എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രകടനങ്ങൾ മുഖാമുഖം എത്തിയതോടെ നേതാക്കൾ ഇടപെട്ട് യു.ഡി.എഫ്. പ്രകടനത്തെ വഴിതിരിച്ചുവിട്ടു. ഇതിനിടയിൽ ബി.ജെ.പി. പ്രകടനവും എത്തി. ഇതിനിടയിൽ ഇരുപാർട്ടിയിലേയും പ്രവർത്തകർ തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി. നേതാക്കൾ ഇടപെട്ട് ശാന്തരാക്കി. എൽ.ഡി.എഫ്., യുഡി.എഫ്. മുന്നണികൾക്ക് നിശ്ചയിച്ച സ്ഥലത്ത് നേതാക്കളും പ്രവർത്തകരും മുഖാമുഖം നിന്ന് മുദ്രാവാക്യം വിളി പിന്നീട് പോർവിളിയായി വളർന്നു. To advertise here, ഇതിനിടെ നഗരസഭാ ഷോപ്പിങ് കോംപ്ലക്സിലേക്ക് കാഴ്ചക്കാരായി എത്തിയ നാട്ടുകാർക്കിടയിൽ യു.ഡി.എഫ്. പ്രവർത്തകർ കൊടികളും ബാനറുകളുമായെത്തി വീശി. കോംപ്ലക്‌സിന്റെ ഒന്നാംനിലയിൽനിന്ന് സ്വർണം കട്ടത് ആരപ്പ എന്ന ബാനർ പുറത്ത് പ്രദർശിപ്പിച്ചതോടെ എൽ.ഡി.എഫ്. പ്രവർത്തകർ ക്ഷുഭിതരായി. എൽ.ഡി.എഫ്. പ്രവർത്തകർ കൊടികളുമായി കോംപ്ലക്‌സിനുള്ളിലേക്ക് കയറി. ബാനർ പിടിച്ചുമാറ്റാൻ ശ്രമിച്ചതോടെ സംഘർഷമായി. ഇതിനിടയിൽ ചിലർക്ക് മർദനമേറ്റു. പ്രചാരണസമയം കഴിഞ്ഞതോടെ കെട്ടിടത്തിന്റെ മുകളിൽനിന്ന് ഇറങ്ങിവരുന്ന യു.ഡി.എഫ്. പ്രവർത്തകരെ കൈയേറ്റം നടത്താൻ ശ്രമിച്ചതോടെ ഇരുവിഭാവും തമ്മിൽ സംഘർഷമായി. പോലീസും നേതാക്കളും ഇടപെട്ടിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. അരമണിക്കൂർ നേരം പരസ്പരം പോർവിളി തുടർന്നതോടെ പോലീസ് ലാത്തി വിശി. ഇരിട്ടി ഡിവൈ.എസ്.പി. പി. രാജേഷ്, സി.ഐ. വി. സിജിത്ത്, എസ്.ഐ. കെ. ഷറഫുദീൻ, എൽ.ഡി.എഫ്. - യു.ഡി.എഫ്. നേതാക്കളായ വി. ശിവദാസൻ എം.പി., ബിനോയി കുര്യൻ, പി.പി. അശോകൻ, കെ.വി. സക്കീർ ഹുസൈൻ, വി. ഷാജി, പി.പി. ഉസ്മാൻ, പി.എ. നസീർ, ഇബ്രാഹിം മുണ്ടേരി, സി.കെ. ശശിധരൻ, റയീസ് കണിയറക്കൽ, പി.വി. മോഹനൻ, തറാൽ ഈസ എന്നിവരും പ്രവർത്തകരെ പിന്തരിപ്പിക്കാൻ ഏറെ പണിപ്പെട്ടു. Published: 08 Apr 2026, 04:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കലാശക്കൊട്ടിനിടയിൽ ഇരിട്ടിയിൽ എൽ.ഡി.എഫ്.
M
MathrubhumiSource Link
about 1 month ago