കല്യാണം അലങ്കോലമാക്കാൻ ശ്രമം: സദ്യക്ക് തയ്യാറാക്കിയ കറിക്കൂട്ടിലേക്ക് യുവതി മണ്ണ് വാരിയിട്ടു

കല്യാണം അലങ്കോലമാക്കാൻ ശ്രമം: സദ്യക്ക് തയ്യാറാക്കിയ കറിക്കൂട്ടിലേക്ക് യുവതി മണ്ണ് വാരിയിട്ടു

കാളികാവ് (മലപ്പുറം): ആഘോഷമായി നടക്കേണ്ട വിവാഹത്തലേന്ന് ചോക്കാട് മാളിയേക്കലിൽ അരങ്ങേറിയത് നാടകീയസംഭവങ്ങൾ. വിവാഹസദ്യക്കായി തയ്യാറാക്കിയ കറിക്കൂട്ടിലേക്ക് യുവതി മണ്ണു വാരിയിട്ടതോടെ കല്യാണവീട് സംഘർഷ ഭരിതമായി. To advertise here, വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. മാളിയേക്കൽ ജുമാ മസ്ജിദിനു കീഴിലെ മദ്രസ ഓഡിറ്റോറിയത്തിലാണ് ശനിയാഴ്ച നടക്കാനിരിക്കുന്ന വിവാഹത്തിനായുള്ള ഭക്ഷണപ്പണി നടന്നുകൊണ്ടിരുന്നത്. ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും ഭക്ഷണം ഒരുക്കാൻ മുറിച്ചുവെച്ച പച്ചക്കറിക്കുട്ടയിലേക്കാണ് സമീപവാസിയായ യുവതി മണ്ണു വാരിയിട്ടത്. വിവാഹം നടക്കുന്ന സ്ഥലവും പരിസരവും സംബന്ധിച്ച് യുവതിയും മദ്രസാകമ്മിറ്റിയും തമ്മിൽ കോടതിയിൽ നിലവിൽ കേസ് നിലനിൽക്കുന്നുണ്ട്. ഈ സ്ഥലത്തുള്ള കിണറ്റിലെ വെള്ളം ഉപയോഗിക്കുന്നതിന് കോടതി യുവതിക്കും കുടുംബത്തിനും അനുമതി നൽകിയിട്ടുണ്ട്. കിണറിനു സമീപത്ത് പാചകത്തിന് ഒരുക്കിവെച്ച പച്ചക്കറി ഉൾപ്പെടെയുള്ളവയിലേക്കാണ് മണ്ണു വാരിയിട്ടത്. കിണറിന് സമീപം പാചകംചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് യുവതി എതിർപ്പ് പ്രകടിപ്പിച്ചത്. സംഭവം അറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. കാളികാവ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. വരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. രാത്രി പോലീസ് കാവലിൽ ഭക്ഷണം പാകംചെയ്തു. തടസ്സങ്ങളെയെല്ലാം അതിജീവിച്ച് നിശ്ചയിച്ച പ്രകാരംതന്നെ ശനിയാഴ്ച വിവാഹം നടത്തുകയുംചെയ്തു. Content Highlights: A wedding feast was sabotaged by a local resident in Chokkad, Malappuram., The incident stemmed from an ongoing court case regarding the use of the wedding venue., Police intervened to maintain order and provided security for the food preparation., The wedding proceeded as scheduled on Saturday despite the tensions., Legal action has been initiated against the individual responsible for the disruption. Published: 19 Apr 2026, 02:11 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കല്യാണം അലങ്കോലമാക്കാൻ ശ്രമം: സദ്യക്ക് തയ്യാറാക്കിയ കറിക്കൂ… | Boolokam