ശ്രീകണ്ഠപുരം: പയ്യാവൂരിൽ കല്യാണം ക്ഷണിക്കാൻ എത്തിയ ആൾ അയൽവാസിയുടെ കിണറ്റിൽവീണു. To advertise here, വെമ്പുവയിലെ കോയാടൻ രാജനാണ് (60) കിണറ്റിൽവീണ് കൈയ്ക്ക് പരിക്കേറ്റത്. വീട്ടുമുറ്റത്ത് കെട്ടിയിരുന്ന നായ കുരച്ചുചാടിയപ്പോൾ പേടിച്ച് കാൽവഴുതി സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11-നായിരുന്നു സംഭവം. വീടിന്റെമുറ്റത്തുതന്നെയാണ് കിണർ. ആൾമറയുള്ള കിണറാണെങ്കിലും നായ കുരച്ചുചാടിയപ്പോൾ കാൽവഴുതുകയായിരുന്നു. കിണറ്റിൽ നാലടിയോളം വെള്ളമുണ്ട്. പയ്യാവൂർ പോലീസും സ്ഥലത്തുണ്ടായിരുന്ന കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രക്ഷിക്കാൻശ്രമിച്ചു. ഇരിട്ടിയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് കയർ ഇറക്കി രാജനെ പുറത്തെത്തിച്ചത്. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പയ്യാവൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. Content Highlights: Man Falls into Well After Being Spooked by Neighbor’s Dog Published: 07 Apr 2026, 07:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കല്യാണം ക്ഷണിക്കാനെത്തി; നായ കുരച്ചുചാടിയപ്പോൾ പേടിച്ച് കിണറ്റിൽ വീണു, പയ്യാവൂരിൽ 60-കാരന് പരിക്ക്
M
MathrubhumiSource Link
about 1 month ago