കല്ലമ്പലത്ത് ദേശീയപാത നിർമാണം ഇഴഞ്ഞിഴഞ്ഞ്

കല്ലമ്പലത്ത് ദേശീയപാത നിർമാണം ഇഴഞ്ഞിഴഞ്ഞ്

കല്ലമ്പലം മുതൽ ആഴാംകോണം വരെ നിർമാണം എങ്ങുമെത്തിയില്ല To advertise here, കല്ലമ്പലം : കല്ലമ്പലം ഭാഗത്ത് ദേശീയപാത നിർമാണം ഇഴഞ്ഞുനീങ്ങുന്നു. കല്ലമ്പലംമുതൽ ആഴാംകോണംവരെയുള്ള നിർമാണമാണു വൈകുന്നത്. റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് ഒൻപതുമാസത്തോളമായി. സർവീസ് റോഡ് നിർമിക്കാതെയാണു പ്രധാന റോഡ് വെട്ടിപ്പൊളിച്ചത്. പൊടിശല്യം കാരണം നാട്ടുകാർക്കു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പ്ലാസ്റ്റിക് ഷീറ്റുകൾവെച്ചു കെട്ടിമറച്ചാണ് വീടുകളിൽ താമസിക്കുന്നത്. വാഹനങ്ങൾ കടന്നുപോകുന്നതിനും കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കുന്നതിനും പ്രയാസമാണ്. വാഹനങ്ങൾ കടന്നുവരുമ്പോൾ അപകടങ്ങളും പതിവായിട്ടുണ്ട്. ദേശീയപാത നിർമാണത്തിന്റെ അപാകമാണ് അപകടത്തിനു കാരണമായി പറയപ്പെടുന്നത്. ഇവിടെ ഒരു വാഹനം കടന്നുപോകുന്നതുതന്നെ വളരെ കഷ്ടപ്പെട്ടാണ്. കെ.ടി.സി.ടി. കോളേജ് കവാടത്തിനു അടുത്തെത്തുമ്പോൾ വാഹനങ്ങൾ ഒരുമിച്ചാണു വന്നുകയറുന്നത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള സർവീസ് റോഡുകൾ നന്നാക്കാത്തതാണ് അപകടത്തിന്റെ മറ്റൊരു കാരണം. ബസുകൾ പോകുമ്പോഴും വേനൽക്കാറ്റുമൂലവും പൊടിശല്യം ധാരാളമുണ്ട്. പൊടിശല്യം കാരണം വ്യാപാരികൾക്ക് കട തുറക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. വീടുകളിൽ കഴിയുന്നതും വളരെ ബുദ്ധിമുട്ടാണ്. ശ്വാസകോശസംബന്ധമായ അസുഖങ്ങൾ പിടിപെട്ട് ആളുകൾ ചികിത്സയിലാണ്. ദേശീയപാത നിർമാണം 2025 ഡിസംബർ മാസത്തിൽ പൂർത്തിയാക്കാൻ പ്രതീക്ഷിച്ചിരുന്നുവെങ്കിലും എങ്ങുമെത്താത്ത സ്ഥിതിയാണ്. നിർമാണപ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതാണു കാരണം. കഴക്കൂട്ടംമുതൽ കടമ്പാട്ടുകോണംവരെ 30 കിലോമീറ്ററാണ് ജില്ലയിലെ ദേശീയപാതയുടെ നിർമാണം നടക്കുന്നത്. ഇതിൽ 12.5 കിലോമീറ്റർ മാമം പാലത്തിൽനിന്നു തുടങ്ങി മണമ്പൂർ ആഴംകോണത്തു ദേശീയപാതയുമായി ചേരുന്ന ആറ്റിങ്ങൽ ബൈപ്പാസാണ്. ദേശീയപാത നിർമാണപ്രവൃത്തികൾ നടക്കുമ്പോൾ പണിക്കാരെ നിയന്ത്രിക്കാനോ ഗുണമേന്മ പരിശോധിക്കാനോ ആരും എത്താറില്ലെന്ന പരാതിയും നാട്ടുകാർക്കുണ്ട്. Published: 18 Apr 2026, 01:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കല്ലമ്പലത്ത് ദേശീയപാത നിർമാണം ഇഴഞ്ഞിഴഞ്ഞ് — Mathrubhumi | B… | Boolokam