കല്ലറ : കല്ലറ, പാങ്ങോട് പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യം രൂക്ഷം. കൂട്ടമായിറങ്ങുന്ന കാട്ടുപന്നികൾ കൃഷിസ്ഥലങ്ങൾ വ്യാപകമായി നശിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി അംഗീകൃത ഷൂട്ടർമാരുടെ തോക്കുകളും പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ഷൂട്ടർമാർ തോക്കുകൾ ഹാജരാക്കിയതിനാൽ കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവയ്ക്കാൻ പറ്റാത്ത സ്ഥിതിയായി. To advertise here, കല്ലറ പുലിപ്പാറ വായനശാലയ്ക്ക് സമീപം ഒറ്റയാനായ കാട്ടുപന്നിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട പതിനാറുകാരന്റെ മുഖത്തും പല്ലിനും ഗുരുതരമായി പരിക്കേറ്റു. വിദ്യാർഥി സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. അംഗീകൃത ഷൂട്ടർമാരുടെ തോക്കുകൾ സറണ്ടർ ചെയ്യേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2009-ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുപ്രകാരം ക്രിമിനൽ പശ്ചാത്തലമുള്ള തോക്കുടമകൾ, കേസിൽപ്പെട്ട് ജാമ്യത്തിലുള്ള തോക്കുടമകൾ, തിരഞ്ഞെടുപ്പു സമയത്ത് തോക്കുമായി കലാപമുണ്ടാക്കിയ തോക്കുടമകൾ എന്നിവരുടെ തോക്കുകളാണ് പിടിച്ചെടുക്കാൻ നിർദേശമുള്ളതെന്നാണ് സൂചന. പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു പേരാണ് അംഗീകൃത തോക്കുടമകൾ. ഒരാൾക്ക് സ്വയരക്ഷക്ക് വേണ്ടിയുള്ളതും മറ്റൊരാൾ കാട്ടുപന്നിയെ വെടിവെയ്ക്കാനുള്ള അംഗീകൃത ഷൂട്ടറും. തദ്ദേശ തിരഞ്ഞെടുപ്പുകാലത്തും തോക്കുകൾ പിടിച്ചെടുത്തിരുന്നു. ആ സമയത്ത് കല്ലറ ജങ്ഷനിൽ ഒറ്റയാൻ പന്നിയുടെ ശല്യം ഉണ്ടായെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ജങ്ഷനു സമീപം ഓട്ടോറിക്ഷയിൽ ഈ കാട്ടുപന്നിയിടിച്ച് ഓട്ടോമറിയുകയും ഒരാൾ മരിക്കുകയും ചെയ്തു. ഇത് വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഓരോ മാസവും ഇരുപതിലധികം കാട്ടുപന്നികളെയാണ് വെടിവെച്ച് കൊന്നുകൊണ്ടിരിക്കുന്നത്. Published: 16 Mar 2026, 01:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കല്ലറ, പാങ്ങോട് പഞ്ചായത്തുകളിൽ കാട്ടുപന്നിശല്യം രൂക്ഷം
M
MathrubhumiSource Link
about 2 months ago