പ്രതിഷേധവുമായി നാട്ടുകാരും പ്രതിപക്ഷ അംഗങ്ങളും To advertise here, മറയൂർ : മൂന്നാർ പഞ്ചായത്തിന്റെ നല്ല തണ്ണി മാലിന്യപ്ളാന്റിൽ തുടർച്ചയായി ഉണ്ടാകുന്ന തീ പിടിത്തം സംശയാസ്പദമാണെന്ന വാദവുമായി സമീപവാസികളും പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തി. മൂന്നുമാസം മുൻപ് ഇവിടെ തീ പടർന്ന് വ്യാപകനാശം ഉണ്ടായിരുന്നു. പ്ളാന്റിന് അരക്കിലോമീറ്റർ താഴെ താമസിക്കുന്ന കല്ലാർ ലയങ്ങളിലെ കുടുംബാംങ്ങൾ പ്ളാന്റിനെതിരേ പ്രത്യക്ഷസമരവുമായി രംഗത്തെത്തിയിരുന്നു. പ്ളാൻറിൽനിന്നും ഒലിച്ചിറങ്ങുന്ന മാലിന്യം നിറഞ്ഞ വെള്ളവും ദുർഗന്ധവും തീ പടർന്നാൽ ഉണ്ടാകുന്ന വലിയപുകയും ഇവിടെ താമസിച്ചുവരുന്നവർക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന എന്ന ആരോപണം ഉയർത്തിയാണ് സമീപവാസികൾ രംഗത്തെത്തിയത്. എന്നാൽ പ്ളാൻറിൽ നടക്കുന്ന ക്രമക്കേടും അഴിമതിയും മറച്ചുവയ്ക്കുന്നതിനും തെളിവുകൾ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് മനപ്പൂർവ്വം തീയിട്ടത് എന്നാണ് മൂന്നാർ പഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങളായ വി.പി. ശിവകുമാറും, സന്തോഷ് പാണ്ഡ്യനും ആരോപിക്കുന്നത്. മാലിന്യ സംസ്കരണം വഴി ഉണ്ടാക്കുന്ന വളത്തിന്റെ ഉദ്പാദനം കുറഞ്ഞതായി ഇവർ പറഞ്ഞു. വേർതിരിച്ച മാലിന്യങ്ങൾ വിറ്റതിന്റെ കണക്കുകളിൽ വലിയ അഴിമതി ഉള്ളതായും ഇവർ ആരോപിക്കുന്നു. പ്ളാൻറിൽ തീപിടിച്ചതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. Published: 17 Apr 2026, 03:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
