കളം വരക്കലും കൈയേൽക്കലും നടത്തി

കളം വരക്കലും കൈയേൽക്കലും നടത്തി

M
MathrubhumiSource Link
കാസർകോട് : തളങ്കര പാലക്കുന്ന് ചീരുംബാ ഭഗവതിക്ഷേത്രം ഭരണി ഉത്സവത്തിന്റെ ഭാഗമായി കളം വരക്കലും കൈയേൽക്കലും നടത്തി. ഉത്സവത്തിന്റെ മൂന്ന് ദിവസങ്ങളിലാണ് കളം വരക്കുന്നത്. സർപ്പരൂപം പൂണ്ട ദേവിയെയാണ് പഞ്ചവർണങ്ങളിൽ വരക്കുന്നത്. സർവാലങ്കാര വിഭൂഷിതരായി അരങ്ങിലെത്തുന്ന ദേവീ ദേവതമാരുടെ പ്രതിപുരുഷന്മാരായ സ്ഥാനികരുടെ സമക്ഷം കളക്കാരൻ സ്തുതികൾ ചൊല്ലി അവരെ സംപ്രീതരാക്കുന്നതോടെ കളം കൈയേൽക്കൽ ആരംഭിക്കും. ചെണ്ടമേളത്തിന്റെ അകമ്പടിയിൽ നർത്തകന്മാർ നാല്‌ ദിക്കുമൊപ്പിച്ച് കളംമായ്ക്കൽ നടത്തും. നർത്തകന്മാർ കളമൊഴിയുന്നതോടെ കളത്തിലെ പൊടി ശേഖരിച്ച് ഭക്തർക്ക് നൽകും. To advertise here, ഒന്നാംദിവസം മൂത്ത ഭഗവതിയുടെ പള്ളിയറയ്ക്ക് മുൻപിൽ ഒരു തലയുള്ളതും രണ്ടാംദിവസം ഇളയ ഭഗവതിയുടെ മുൻപിൽ രണ്ട് തലയുള്ളതും മൂന്നാംദിവസമായ ആയിരത്തിരിനാളിൽ മൂത്തഭഗവതിയുടെ മുൻപിൽ മൂന്ന് തലയുള്ളതുമായ സർപ്പരൂപങ്ങളാണ് വരയ്ക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ ആയിരത്തിരിയോടെ ഭരണി ഉത്സവം സമാപിക്കും. Published: 26 Mar 2026, 03:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കളം വരക്കലും കൈയേൽക്കലും നടത്തി — Mathrubhumi | Boolokam | Boolokam