കളക്ടറുടെ പ്രത്യേക അനുമതി തേടി, മൂന്നുനാൾ മുടങ്ങിയ ചങ്ങാടസർവീസ് ആരംഭിച്ചു

കളക്ടറുടെ പ്രത്യേക അനുമതി തേടി, മൂന്നുനാൾ മുടങ്ങിയ ചങ്ങാടസർവീസ് ആരംഭിച്ചു

അരൂർ : അരൂർ-കുമ്പളങ്ങി ഫെറിയിൽ മുടങ്ങിയ ചങ്ങാടസർവീസ് ആലപ്പുഴ ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി തേടി പുനരാരംഭിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതാണ് അനുമതിക്ക് കാരണമായത്. ഏപ്രിൽ ഒന്നുമുതൽ സർവീസ് തുടർന്നിരുന്ന മുൻ കരാറുകാരൻ വിഷുത്തലേന്ന് പൊടുന്നനെ സർവീസ് നിർത്തുകയായിരുന്നു. ഇതിന് കരാർ ഇല്ലാതിരുന്നതിനാൽ നിയമപരമായി ഒന്നും ചെയ്യാനാകാത്ത സ്ഥിതിയുമായി. ഇതോടെ പഞ്ചായത്തധികൃതർ ഇടപെട്ട് പുതിയ ആളെ കണ്ടെത്തി വെള്ളിയാഴ്ച സർവീസ് ആരംഭിക്കുകയായിരുന്നു. To advertise here, മാർച്ച് 31-വരെ ഉണ്ടായിരുന്ന വ്യവസ്ഥയിലാകും നിലവിൽ സർവീസ് നടത്തുക. പെരുമാറ്റച്ചട്ടം ഇല്ലാതാകുന്ന മുറയ്ക്ക് കരാർ ഉറപ്പിക്കും. ഇത്തവണ അരൂർ പഞ്ചായത്താണ് ചങ്ങാടസർവീസ് നടത്തിപ്പുകാർ. ടെൻഡർ നടപടികൾ നടത്താൻകഴിയാത്ത സാഹചര്യത്തിൽ സർവീസ് നിലയ്ക്കുന്ന ഘട്ടത്തിലാണ് കളക്ടറുടെ അനുമതി തേടിയത്. കുമ്പളങ്ങിയിൽനിന്ന് നൂറുകണക്കിന് തൊഴിലാളികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ അരൂരിൽ എത്തുന്നതും തിരികെ മടങ്ങുന്നതും ഈ ചങ്ങാടത്തെ ആശ്രയിച്ചാണ്. ഫെറിയിൽ പാലംപണിയുന്ന സാഹചര്യത്തിൽ കുമ്പളങ്ങി ജനത-അരൂർ അമ്മനേഴം കടത്തുകടവിലാണ് ഇപ്പോൾ ചങ്ങാടസർവീസ്. Published: 18 Apr 2026, 02:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കളക്ടറുടെ പ്രത്യേക അനുമതി തേടി, മൂന്നുനാൾ മുടങ്ങിയ ചങ്ങാടസർ… | Boolokam