കളക്ടർ കാണണം; കച്ചവടം മുടക്കിയുള്ള കാന നിർമാണം

കളക്ടർ കാണണം; കച്ചവടം മുടക്കിയുള്ള കാന നിർമാണം

M
MathrubhumiSource Link
തുറവൂർ-അരൂർ ഉയരപ്പാത To advertise here, തുറവൂർ : ഉയരപ്പാതയിലെ പെയ്ത്തുവെള്ളം ഒഴുക്കിവിടുന്നതിന് ദേശീയപാതയോരത്ത് സ്ഥാപിക്കുന്ന കാനയുടെ നിർമാണത്തിലെ ആശങ്കകൾക്കും തർക്കങ്ങൾക്കും പരിഹാരമായില്ല. എന്നാൽ എതിർപ്പുകളും നിർദേശങ്ങളും വകവയ്ക്കാതെ കാനപണി തകൃതിയായി നടക്കുന്നുമുണ്ട്. കുടിവെള്ളക്കുഴൽ മാറ്റിസ്ഥാപിക്കാതെയുള്ള കാനനിർമാണവും പണിപൂർത്തിയാക്കിയ കാനയും ദേശീയപാതയും തമ്മിലുള്ള ഉയരവ്യത്യാസവുമാണ് പ്രധാന പ്രശ്നങ്ങൾ. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും കളക്ടറുൾപ്പടെയുള്ളവരുടെ നിർദേശങ്ങൾ പാലിക്കാത്തതുമാണ് പ്രശ്നങ്ങൾക്കു കാരണം. രാജ്യത്തെ ഏറ്റവുംവലിയ ഉയരപ്പാതയായ തുറവൂർ-അരൂർ ഉയരപ്പാത നിർമാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. എന്നാൽ, താഴെ ദേശീയ പാതയിലെ യാത്രക്കാരുടെയും പാതയോരത്തെ കച്ചവടക്കാരുടെയും പ്രദേശത്തെ താമസക്കാരുടെയും പ്രയാസങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന അധികൃതരുടെ നടപടിയിൽ വലിയ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. കച്ചവടക്കാർക്കും താമസക്കാർക്കും ബുദ്ധിമുട്ട് സാധനങ്ങൾ കടയിലേയ്ക്കും തിരികെയും തലച്ചുമടായി കൊണ്ടു പോകണം. വാഹനങ്ങൾ ഒതുക്കി നിർത്താൻ കഴിയുന്നില്ല. കടയിൽ എത്തുന്നവരുടെ വാഹനങ്ങൾ കാനയിൽ ഇടിച്ച് കേടുപാടു സംഭവിക്കുന്നു. കടയ്ക്കു മുന്നിൽ നിർത്തുന്ന വാഹനയാത്രികരും ദേശീയപാതയിലെ യാത്രക്കാരും തമ്മിൽ തർക്കം പതിവ്. വീടുകളിലേക്ക് വാഹനം കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതി. കാനയ്ക്കു മുകളിലൂടെ നടക്കുമ്പോൾ യാത്രക്കാർ കാൽതെന്നി താഴെ റോഡിലേയ്ക്ക് വീഴുന്നത് പതിവ്. ഇരുമ്പു കുഴൽസ്ഥാപിക്കാതെ കാന പണിയുന്നു നിലവിലെ ജി.ആർ.പി. (ഗ്ലാസ് ഫൈബർ റീ ഇൻഫോഴ്സിഡ് പ്ലാസ്റ്റിക് പൈപ്പ് ) കുഴലുകൾ മാറ്റി ഇരുമ്പു കുഴൽ സ്ഥാപിക്കാൻ കരാറു കമ്പനി തയാറായില്ല. 8.4 കിലോമീറ്ററിൽ കുഴൽ മാറാൻ ജല അതോറിറ്റി തയാറാക്കിയ 15.25 കോടിയുടെ കണക്കുകൾ വെറുതെയായി. കാനയുടെ തൊട്ടടുത്ത് കൂടിയാണ് ജപ്പാൻ ശുദ്ധ ജലക്കുഴൽ കടന്നു പോകുന്നതെന്നതിനാൽ കുഴലിലെ അറ്റകുറ്റപ്പണിക്ക് പ്രയാസം നേരിടും. അരൂർ മണ്ഡലത്തിലെ കുടിവെള്ള വിതരണം തടസ്സം കൂടാതെ നടത്താൻ കരാറു കമ്പനി സഹകരിക്കുന്നില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കളക്ടർ കാണണം; കച്ചവടം മുടക്കിയുള്ള കാന നിർമാണം — Mathrubhum… | Boolokam