മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ജിതിൻ കെ. ജോസ് - ജയസൂര്യ ചിത്രം 'മായൻ - ചാപ്റ്റർ 1' കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽവെച്ച് ഇന്ന് നടന്ന പൂജാചടങ്ങുകളോടെ ആരംഭിച്ചു. മലയാളസിനിമ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സച്ചിയുടെ പത്‌നി സിജി സച്ചിയും, സഹോദരി സജിതയും ചേർന്ന് ചിത്രത്തിന്റെ ടൈറ്റിൽ അനാച്ഛാദനം നിർവഹിച്ചു. അണിയറപ്രവർത്തകരും മലയാളസിനിമയിലെ പ്രമുഖരും പൂജാചടങ്ങിൽ പങ്കെടുത്തു. To advertise here, സൂപ്പർഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞമാസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അടുത്തമാസം ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ ആരംഭിക്കും. യൂറോപ്യൻ രാജ്യങ്ങളിലും 'മായൻ - Chapter 1' ചിത്രീകരണം നടത്തും. ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമിച്ച മാജിക് മൂൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അടുത്തിടെ ചിത്രവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റും അതിലെ ചിത്രവും കുറിപ്പുമെല്ലാം സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചിരുന്നു. മലയാളസാഹിത്യത്തിലുൾപ്പെടെ പരാമർശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലറായ ഒരു വിഷയമാണ് 'കറുത്തച്ചനൂട്ട്' എന്നതും ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ കൗതുകവും ആകാംക്ഷയും വർധിപ്പിക്കുന്നുണ്ട്. എന്നാൽ ചിത്രം ഒരുങ്ങുന്നത് ഈ വിഷയത്തെ അടിസ്ഥാനമാക്കിയാണോ എന്ന സ്ഥിരീകരണം അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ജയസൂര്യ, നൈല ഉഷ എന്നിവർക്കൊപ്പം വിജയ് ബാബുവും നിരഞ്ജന അനൂപും സുപ്രധാന വേഷങ്ങൾ ചെയ്യുന്നു. കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതികപ്രവർത്തകർ എല്ലാംതന്നെ ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലി, സംഗീതം ഒരുക്കുന്നത് മുജീബ് മജീദ്, എഡിറ്റിങ് നിർവഹിക്കുന്നത് പ്രവീൺ പ്രഭാകർ എന്നിവരാണ്. ലൈൻ പ്രൊഡ്യൂസർ രോഹിത് ആർ. നായർ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. പി.ആർ.ഒ. - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ. Content Highlights: The pooja ceremony for Jayasurya’s upcoming big-budget film 'Mayan - Chapter 1', directed by Jithin K Jose and produced by Magic Moon Productions, was held in Kochi, with filming scheduled to begin next month across Europe. Published: 23 Apr 2026, 02:01 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കളങ്കാവലിന് ശേഷം ജിതിൻ കെ. ജോസ് ഒരുക്കുന്ന ജയസൂര്യയുടെ മായൻ-ചാപ്റ്റർ 1 പൂജാചടങ്ങുകളോടെ ആരംഭിച്ചു
M
MathrubhumiSource Link
17 days ago