കളങ്കാവൽ എന്ന ശ്രദ്ധേയ ചിത്രത്തിനുശേഷം സംവിധായകൻ ജിതിൻ കെ. ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ജയസൂര്യ നായകനായി എത്തുന്നത്. പ്രേക്ഷകമനസ്സിൽ ഇടംനേടിയ ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമിക്കുന്നത്. To advertise here, നിരവധി ഹിറ്റുകൾ സമ്മാനിച്ച റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതികപ്രവർത്തകരും ഈ ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു. ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലി, സംഗീതം ഒരുക്കുന്നത് മുജീബ് മജീദ്, എഡിറ്റിങ് നിർവഹിക്കുന്നത് പ്രവീൺ പ്രഭാകർ എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. ഇന്ത്യയിലും വിദേശത്തുമായി നടക്കുന്ന ചിത്രീകരണം ഉടൻ ആരംഭിക്കും. വ്യത്യസ്തമായ കഥയും അവതരണവും കൊണ്ട് പ്രേക്ഷകർക്ക് ഒരു മികച്ച സിനിമാനുഭവം നൽകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. Content Highlights: Actor Jayasurya is set to lead a new film directed by Jithin K. Jose and scripted by veteran writer Rafi, produced under the banner of Magic Moon Productions. Published: 20 Mar 2026, 06:24 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കളങ്കാവൽ സംവിധായകൻ ജിതിൻ കെ. ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ
M
MathrubhumiSource Link
about 2 months ago