കളഞ്ഞുകിട്ടിയ കെെച്ചെയിൻ പോലീസിനെ ഏൽപിച്ച് വിഷ്ണുപ്രിയ; പോയ പൊന്ന് തിരിച്ചുകിട്ടിയ ആശ്വാസത്തിൽ മനോജ്

കളഞ്ഞുകിട്ടിയ കെെച്ചെയിൻ പോലീസിനെ ഏൽപിച്ച് വിഷ്ണുപ്രിയ; പോയ പൊന്ന് തിരിച്ചുകിട്ടിയ ആശ്വാസത്തിൽ മനോജ്

M
MathrubhumiSource Link
അരൂർ (ആലപ്പുഴ): വഴിയരികിൽനിന്ന് കളഞ്ഞുകിട്ടിയ ഒരുപവൻ വരുന്ന കൈച്ചെയിൻ പോലീസിൽ ഏൽപ്പിച്ചു. പോലീസിന് കൈമാറിയ ഒരുപവൻ വരുന്ന കൈച്ചെയിൻ മണിക്കൂറുകൾക്കകം ഉടമയ്ക്ക് തിരികെ ലഭ്യമാവുകയും ചെയ്തു. എഴുപുന്ന തെക്ക് കൊച്ചുവട്ടപറമ്പിൽ വീട്ടിൽ വിഷ്ണു പ്രിയയുടെ സത്യസന്ധതയാണ് പൊന്നിനേക്കാൾ തിളങ്ങിയത്. To advertise here, കുത്തിയതോട് കെ.എസ്.എഫ്.ഇ.യിലെ താത്കാലിക ജീവനക്കാരിയാണ് വിഷ്ണുപ്രിയ. കഴിഞ്ഞദിവസം ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുവാൻ കുത്തിയതോട് ബസ് സ്റ്റോപ്പിനുസമീപം എത്തിയപ്പോഴാണ് വഴിയരികിൽനിന്ന് ചെയിൻ ലഭിച്ചത്. ഉടൻ ഇത് കുത്തിയതോട് പോലീസിന് കൈമാറി. ഈ സമയം ഉടമ ചെയിൻ തിരക്കിയുള്ള യാത്രയിലായിരുന്നു. അമ്പലപ്പുഴ അമ്പലത്തിൽ ദർശനത്തിനുശേഷം കോഴിക്കോട്ടെ വീട്ടിലേക്ക് മടങ്ങവേയാണ് മനോജ് കുമാറിന്റെ ചെയിൻ നഷ്ടമായത്. കുത്തിയതോട്ടിൽ ചായകുടിക്കാനിറങ്ങിയപ്പോഴായിരുന്നു ഇത്. കുടുംബവുമായി യാത്ര തുടരുന്നതിനിടെയാണ് ഇദ്ദേഹം ചെയിൻ നഷ്ടപ്പെട്ടതറിഞ്ഞത്. ചായകുടിക്കാനിറങ്ങിയ സ്ഥലത്ത് ചെയിൻ അന്വേഷിക്കുമ്പോഴാണ് വിഷ്ണുപ്രിയ സ്റ്റേഷനിൽ ഇതേല്പിച്ച് തിരികെ ബസ് സ്റ്റോപ്പിലേക്കെത്തിയത്. തുടർന്ന് തനിക്ക് ചെയിൻ ലഭിച്ച വിവരം പറഞ്ഞ് ഇവരുമായി സ്റ്റേഷനിലെത്തുകയായിരുന്നു. പോലീസ് സാന്നിധ്യത്തിൽ ചെയിൻ കൈമാറി. നിലവിൽ ചെന്നൈയിലാണ് മനോജ് കുമാർ താമസിക്കുന്നത്. Content Highlights: Vishnupriya, a KSFE employee, found a one-pavan gold chain near Kuthiyathode bus stop., She immediately handed over the jewelry to the local police., The owner, Manoj Kumar, recovered the chain within hours of losing it., The incident highlights the importance of honesty and civic responsibility in 2026. Published: 06 Apr 2026, 07:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കളഞ്ഞുകിട്ടിയ കെെച്ചെയിൻ പോലീസിനെ ഏൽപിച്ച് വിഷ്ണുപ്രിയ; പോയ… | Boolokam