ശാസ്താംകോട്ട :സ്കൂൾ മുറ്റത്തുനിന്നു കിട്ടിയ സ്വർണാഭരണം അധ്യാപികയെ ഏൽപ്പിച്ച് രണ്ടാംക്ലാസുകാരന്റെ സത്യസന്ധത. സ്കോളർഷിപ്പ് പരീക്ഷയ്ക്കെത്തിയ കുട്ടിയുടേതായിരുന്നു ആഭരണം. അന്വേഷണങ്ങൾക്കൊടുവിൽ സ്കൂൾ അധികൃതർ ഉടമയെ തേടിപ്പിടിച്ച് ആഭരണം തിരിച്ചേൽപ്പിച്ചു. To advertise here, പനപ്പെട്ടി ഗവ. എൽ.പി.സ്കൂൾ വളപ്പിൽനിന്നാണ് ലാൽകൃഷ്ണയെന്ന കുട്ടിക്ക് കൈചെയിൻ കളഞ്ഞുകിട്ടുന്നത്. അതു വിലയുള്ളതാണെന്നു തിരിച്ചറിഞ്ഞ് ലീനയെന്ന അധ്യാപികയെ ഏൽപ്പിച്ചു. അധ്യാപിക ഓഫീസിലേൽപ്പിച്ചെങ്കിലും ആരുടേതെന്നറിയാൻ നിർവാഹമില്ലാതായി. സ്കൂളിൽ ആരുടെയും ആഭരണം നഷ്ടപ്പെട്ടിരുന്നില്ല. രണ്ടാഴ്ചമുൻപ് എൽ.എസ്.എസ്.പരീക്ഷയെഴുതാൻ വന്ന കുട്ടിയുടെ ആഭരണം കൈമോശംവന്നെന്നും രക്ഷാകർത്താവ് അന്വേഷിച്ച് എത്തിയിരുന്നെന്നുമുള്ള വിവരം അപ്പോഴാണ് അധ്യാപകർ പറയുന്നത്. എന്നാൽ കുട്ടി പരീക്ഷയെഴുതിയ ക്ലാസിൽ തിരഞ്ഞശേഷം അവർ മേൽവിലാസമോ മറ്റു വിവരങ്ങളോ നൽകാതെ മടങ്ങിയിരുന്നു. പരീക്ഷയ്ക്ക് കുട്ടികളെത്തിയ സ്കൂളുകളിലേക്കെല്ലാം പ്രധാനാധ്യാപിക വിളിച്ചറിയിച്ചു. ഒടുവിൽ ആഞ്ഞിലിമൂട് സ്കൂളിലെ സ്വാലിഹ എന്ന കുട്ടിയുടെ ആഭരണം കൈമോശംവന്നതായി രക്ഷാകർത്താവെത്തി അറിയിച്ചു. ആഭരണം കണ്ടെത്തിയ ലാൽകൃഷ്ണന് മിഠായികളുമായാണ് സ്വാലിഹ എത്തിയത്. പ്രധാനാധ്യാപിക ബി.ഐ. വിദ്യാറാണിയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ രക്ഷാകർത്താവിന് ആഭരണം കൈമാറി. Published: 18 Mar 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കളഞ്ഞുകിട്ടിയ സ്വർണാഭരണം അധ്യാപികയെ ഏൽപ്പിച്ച് രണ്ടാംക്ലാസുകാരൻ
M
MathrubhumiSource Link
about 2 months ago