പറവൂർ : പറവൂരിൽ നിന്നും വാണിയക്കാട് വഴി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിച്ചു. ഇതിന്റ് ഫ്ളാഗ് ഓഫ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. To advertise here, രാവിലെ എട്ടിന് പുത്തൻവേലിക്കരയിൽ നിന്ന് ആരംഭിച്ച് പറവൂർ വഴിക്കുളം വാണിയക്കാട്, സീറോലാൻഡ്, കേശവത്തുരുത്ത്, ബംഗ്ലാവ്പടി, തത്തപ്പിള്ളി, കൊങ്ങോർപ്പിള്ളി, ചിറയം, മേത്താനം, ഏലൂർ വഴി കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും പിന്നീട് വൈകീട്ട് 5.30-ന് മെഡിക്കൽ കോളേജിൽ നിന്നും തിരിച്ച് ഇതേവഴി തന്നെ പറവൂരിലേക്കും സർവീസ് നടത്തും. ബാക്കിയുള്ള സമയത്ത് ആലുവ-പറവൂർ റൂട്ടിൽ സർവീസ് നടത്തും. ചടങ്ങിൽ നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സൈജൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രഷീലാ ബെന്നി, വൈസ് പ്രസിഡന്റ് ജമാൽ, ജില്ലാ പഞ്ചായത്തംഗം ബിന്ദു ജോർജ്, ശശി, പ്രതാപൻ, ലീനാ ശക്തിധരൻ, സുമയ്യ, രജിതാ രാജു, മോഹനൻ, മറ്റു സാംസ്കാരിക പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് വാണിയക്കാട് വഴി കെ.എസ്.ആർ.ടി.സി. ബസ് സർവീസ്
M
MathrubhumiSource Link
about 2 months ago