കളമശ്ശേരിയിൽ യുവതിയുടെ തലയിൽ മുണ്ടിട്ടുമൂടി, തല മതിലിൽ ഇടിപ്പിച്ച് സ്വർണമാലയും കമ്മലും കവർന്നു

കളമശ്ശേരിയിൽ യുവതിയുടെ തലയിൽ മുണ്ടിട്ടുമൂടി, തല മതിലിൽ ഇടിപ്പിച്ച് സ്വർണമാലയും കമ്മലും കവർന്നു

M
MathrubhumiSource Link
കളമശ്ശേരി: റെയിൽവേ മേൽപ്പാലത്തിന് അടിയിലൂടെ ഒറ്റയ്ക്ക് നടന്നുപോകുകയായിരുന്ന യുവതിയുടെ തലയിൽ മുണ്ടിട്ടു മൂടി അക്രമി യുവതിയുടെ തല തൂണിൽ പലതവണ ഇടിപ്പിച്ചും കല്ലിനിടിച്ചും അവശയാക്കി സ്വർണമാലയും ഒരു കമ്മലും കവർന്നു. To advertise here, എച്ച്.എം.ടി. കവലയ്ക്ക് സമീപമുള്ള കടയിൽ ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുകയായിരുന്ന യുവതിയുടെ ഒരു പവൻ സ്വർണമാലയും ഒരുകാതിലെ കമ്മലുമാണ് അക്രമി കവർന്നത്. പാന്റും ഷർട്ടും തൊപ്പിയും ധരിച്ചിരുന്ന അക്രമിയുടെ കൈയിൽ ബാഗും ഉണ്ടായിരുന്നു. എച്ച്.എം.ടി. കവല റെയിൽവേ മേൽപ്പാലത്തിന് അടിയിൽവെച്ച് ഞായറാഴ്ച രാത്രി 8.15-ഓടെയാണ് യുവതിയെ ആക്രമിച്ചത്. റെയിൽവേ മേൽപ്പാലത്തിന്റെ തൂണിൽ യുവതിയുടെ തല പലതവണ ഇടിപ്പിച്ചു. ഇതുകൂടാതെ സമീപത്തുകിടന്നിരുന്ന കല്ലുകൾ ഉപയോഗിച്ചും തലയ്ക്കിടിച്ചതായി യുവതി പറഞ്ഞെന്ന് വാർഡ് കൗൺസിലർ അഡ്വ. സഹ്‌ന സാംബ്ജി പറഞ്ഞു. വിവരമറിഞ്ഞെത്തിയ കളമശ്ശേരി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. Content Highlights: Violent robbery incident reported under Kalamassery railway overpass. Victim attacked by assailant wearing pants, shirt, and a hat. Gold chain and earring stolen from the victim. Police have launched an investigation into the assault. Incident occurred near HMT Junction on Sunday night. Published: 16 Mar 2026, 08:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കളമശ്ശേരിയിൽ യുവതിയുടെ തലയിൽ മുണ്ടിട്ടുമൂടി, തല മതിലിൽ ഇടിപ… | Boolokam