കളറായി കൊട്ടിക്കലാശം...

കളറായി കൊട്ടിക്കലാശം...

M
MathrubhumiSource Link
തൊടുപുഴ : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കളറാക്കി മുന്നണികളും പ്രവർത്തകരും. അഞ്ച് മണ്ഡലങ്ങളിലും നടന്ന കൊട്ടിക്കലാശത്തിൽ പ്രവർത്തകർ ആവേശം ജ്വലിപ്പിച്ചു. റോഡ് ഷോയും ഡി.ജെ.യും പാട്ടുമായായിരുന്നു കൊട്ടിക്കലാശം. To advertise here, സംഘർഷസാധ്യതയുള്ളതിനാൽ എല്ലായിടത്തും വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. കാര്യമായ പ്രശ്നങ്ങളൊന്നും എവിടെയുമുണ്ടായില്ല.തൊടുപുഴയിൽ ഗാന്ധി സ്‌ക്വയറിലായിരുന്നു മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം. പ്രചാരണത്തിന് ഉപയോഗിച്ച വാഹനങ്ങൾ കൂടാതെ മറ്റ് വാഹനങ്ങളും ബൈക്ക് റാലിയുമെല്ലാം ഉണ്ടായിരുന്നു. ഗാന്ധി സ്‌ക്വയറിൽ ഒരു മണിക്കൂറോളം കൊട്ടിക്കലാശം നീണ്ടുനിന്നു. ഡി.ജെ. അടക്കം മുഴക്കി. ദേവികുളം മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി എഫ്. രാജയുടെ കലാശക്കൊട്ട് അടിമാലി ടൗണിലാണ് നടന്നത്. മൂന്നാർ, മറയൂർ, കാന്തല്ലൂർ ടൗണുകളിൽ പ്രാദേശിക കലാശക്കൊട്ടുകൾ നടന്നു. എൽ.ഡി.എഫിന്റേത് മൂന്നാർ ടൗണിലാണ് നടന്നത്. അടിമാലി, മറയൂർ, കാന്തല്ലൂർ എന്നിവിടങ്ങളിലും പ്രാദേശിക ആഘോഷം നടത്തി. എൻ.ഡി.എ. പ്രാദേശികമായിട്ടാണ് കൊട്ടിക്കലാശം നടത്തിയത്. പീരുമേട്ടിൽ വണ്ടിപ്പെരിയാറിലാണ് എൽ.ഡി.എഫ്., എൻ.ഡി.എ. മുന്നണികളുടെ പരിപാടി അരങ്ങേറിയത്. യു.ഡി.എഫിന്റേത് കുമളിയിലും നടന്നു. ഉടുമ്പൻചോലയിൽ എൽ.ഡി.എഫിന്റെ റോഡ് ഷോ രാജാക്കാടുനിന്ന് ആരംഭിച്ച് നെടുങ്കണ്ടം ടൗണിൽ കൊട്ടിക്കലാശത്തോടെ സമാപിച്ചു. തുക്കുപാലത്തായിരുന്നു യു.ഡി.എഫിന്റെ അവസാന പ്രചാരണം. പഞ്ചായത്ത് കേന്ദ്രങ്ങളിലും കൊട്ടിക്കലാശം നടത്തി. നെടുങ്കണ്ടം ടൗണിലായിരുന്നു എൻ.ഡി.എ. നടത്തിയത്. വാശിയേറിയ പോരാട്ടം നടക്കുന്ന ഇടുക്കി മണ്ഡലത്തിലെ കൊട്ടിക്കലാശത്തിലും ആ വാശി ദൃശ്യമായി. കട്ടപ്പന നഗരത്തിലായിരുന്നു എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ കൊട്ടിക്കലാശം. ചെറുതോണിയിലാണ് യു.ഡി.എഫിന്റെയും എൻ.ഡി.എ.യുടെയും കൊട്ടിക്കലാശം നടന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കളറായി കൊട്ടിക്കലാശം... — Mathrubhumi | Boolokam | Boolokam