വിശാഖപട്ടണം: ക്രിക്കറ്റ് മത്സരത്തിനിടെ ഒരു റണ്ണിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ അന്പയർ കൊല്ലപ്പെട്ടു. പ്രാദേശികമത്സരം നിയന്ത്രിച്ച അമ്പയർ അജിത്താണ്(23) മരിച്ചത്. ഈ മത്സരം നിയന്ത്രിച്ച ചിരഞ്ജീവിക്കും ആക്രമണത്തിൽ പരിക്കേറ്റു. To advertise here, ഞായറാഴ്ച വിശാഖപട്ടണത്താണ് സംഭവം. മത്സരത്തിനിടെ, റണ്ണിനെച്ചൊല്ലി കളിക്കാർക്കിടെ തർക്കമുണ്ടായി. അമ്പയർമാർ ഇടപെട്ട് പ്രശ്‌നംപരിഹരിച്ചു. എന്നാൽ, കാണികളിലൊരാളായ കിഷോർ(26) ഇതിനെ ചോദ്യംചെയ്തു. മത്സരശേഷം വൈകീട്ട് അന്പയർമാരെ കിഷോർ ആക്രമിച്ചു. അജിത്തിന് കുത്തേറ്റെന്നും പോലീസ് പറഞ്ഞു. സ്വകാര്യ ഫോട്ടോഗ്രാഫറായ കിഷോറിന് നേരത്തേ അമ്പയറുമായി തർക്കമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. Content Highlights: Fatal incident involving a 23-year-old umpire in Visakhapatnam., The dispute originated from a single run disagreement during a local match., Suspect identified as a local photographer with a history of conflict., Police investigation is currently underway as of 2026. Published: 08 Apr 2026, 08:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കളിക്കിടെ ഒറ്റ റണ്ണിന്റെ പേരിൽ തർക്കം; അമ്പയർ കൊല്ലപ്പെട്ടു
M
MathrubhumiSource Link
about 1 month ago