പെരിയ : സഹപാഠിയും കളിക്കൂട്ടുകാരനുമായ ആദിദേവിന്റെ സങ്കടങ്ങൾ അറിഞ്ഞ ആറാംക്ലാസുകാരൻ മുഹമ്മദ് ഷമാസ് ഒരു തീരുമാനമെടുത്തു. മുഹമ്മദ് ഷമാസിന്റെ തീരുമാനത്തെ കൈയടികളോടെ സ്വീകരിക്കുകയാണ് ആയമ്പാറ ഗ്രാമം. ആദിദേവിന്റെ അച്ഛൻ രവി കാനത്തുങ്കാൽ ശരീരം തളർന്ന് ചികിത്സയിലാണ്. നാട്ടുകാർ ചികിത്സാസമിതി ഉണ്ടാക്കി കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലാണ് ചികിത്സിക്കുന്നത്. ഒരേ സ്‌കൂളിലെ പഠിതാക്കളും കളിക്കൂട്ടുകാരനുമാണ് മുഹമ്മദ് ഷമാസും ആദിദേവും.ആദിദേവിന്റെ അച്ഛനെ രക്ഷപ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമങ്ങൾക്കൊപ്പം കൂടാൻ തന്റെ കുഞ്ഞു സമ്പാദ്യങ്ങളിലൂടെ ശേഖരിച്ച പണം മുഹമ്മദ് ഷമാസ് പിതാവിനെ ഏൽപ്പിച്ചു. To advertise here, വർഷങ്ങളായി കുടുക്കയിൽ സ്വരൂപിച്ച് കൂട്ടിയ 10,050 രൂപ മുഹമ്മദ് ഷമാസ് പിതാവ് ഇസ്മായിലിനെ ഏൽപ്പിച്ചു. ഇസ്‌മായിൽ വിവരം രവിയുടെ ചികിത്സാ സഹായസമിതിയെ അറിയിച്ചു. പഞ്ചായത്തംഗവും ചികിത്സാസഹായ സമിതി കൺവീനറുമായ കെ.ഗംഗാധരൻ മുഹമ്മദ് ഷമാസിൽനിന്നും സഹായം ഏറ്റുവാങ്ങി. ചികിത്സാസമിതി അംഗങ്ങളായ മുരളീധരൻ കാനത്തുങ്കാൽ, ദാമോദരൻ മോലോത്തുങ്കാൽ കൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. Published: 22 Apr 2026, 02:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കളിക്കൂട്ടുകാരന്റെ സങ്കടം അറിഞ്ഞു; സമ്പാദ്യക്കുടുക്ക സമ്മാനിച്ച് മുഹമ്മദ് ഷമാസ്
M
MathrubhumiSource Link
18 days ago