കാഞ്ഞിരപ്പള്ളി : റോഡിൽ 10 വയസ്സുകാരന്റെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചിറ്റാർ മണക്കയം പുത്തൻപറമ്പിൽ മകൻ ഷാജി തോമസിനെ (അച്ചായി ഷാജി-48)യാണ് അറസ്റ്റ് ചെയ്തത്. To advertise here, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലായി 25 മോഷണ കേസുകളിൽ പ്രതിയാണ് ഷാജി. ബുധനാഴ്ച വൈകീട്ട് 3.30-ന് മാതാപിതാക്കളും കൂട്ടുകാരുമൊത്ത് റോഡിൽ സൈക്കിൾ ചവിട്ടിക്കൊണ്ടിരുന്ന സമയത്തായിരുന്നു സംഭവം. കാളകെട്ടി കൊടയ്ക്കനാൽ ബിബിന്റെ മകൻ ഇവയ്ൻ ബിബിന്റെ മാലയാണ് മോഷ്ടിച്ചത്. സ്കൂട്ടറിൽ കുട്ടിയുടെയടുത്തെത്തിയ ഷാജി വിവരങ്ങൾ ചോദിച്ചറിയുകയും, കുറച്ച് മുന്നോട്ടുപോയശേഷം തിരികെ എത്തി മാല വലിച്ച് പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. തടയാൻ ശ്രമിച്ച കുട്ടിയുടെ അമ്മ ഗ്രീഷ്മയെ തള്ളിയിട്ടതിനെ തുടർന്ന് കാലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും സ്കൂട്ടർ കണ്ടെത്തുകയും ചെയ്തു. സ്‌കൂട്ടർ മാർച്ച് ആദ്യം ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷണം പോയതാണെന്ന് കണ്ടെത്തി. തുടർന്ന് ഇയാൾ കോന്നിയിലെത്തി വാഹനം ഉപേക്ഷിച്ച് ലോറിയിൽ കയറി തമിഴ്‌നാട്ടിലേക്ക് കടന്നതായി കണ്ടെത്തി. പിന്നീട് കേരളത്തിലേക്ക് മടങ്ങിവരുന്നതിനിടെ കുമളിയിൽവെച്ച് പോലീസ് പിടികൂടുകയായിരുന്നു. അറസ്റ്റിനിടെ പ്രതി അക്രമാസക്തനായി പെരുമാറിയതിനാൽ ബലംപ്രയോഗിച്ചാണ് കീഴടക്കിയതെന്ന് പോലീസ് അറിയിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്വർണമാല കണ്ടെടുത്തു. മൂന്നരപ്പവനോളം തൂക്കം വരുന്ന മാലയുടെ കുറച്ചുഭാഗം പൊട്ടിക്കുന്നതിനിടെ കളഞ്ഞുകിട്ടിയിരുന്നു. ബാക്കി ഭാഗവുമായിട്ടാണ് ഇയാൾ കടന്നുകളഞ്ഞത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. വിശാൽ ജോൺസൺ, പാലാ ഡിവൈ.എസ്.പി. സദൻ, കാഞ്ഞിരപ്പള്ളി സി.ഐ. സി.കെ. മനോജ്, എസ്.ഐ. മാരായ എസ്.എസ്. ഷിജു, ഗോകുൽ ഗോപൻ എന്നിവരുടേയും ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജോബി രഞ്ജിത്ത്, ജോഷി പി.രംഗനാഥൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.

കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മാല പൊട്ടിച്ച് കടന്നയാൾ അറസ്റ്റിൽ
M
MathrubhumiSource Link
about 1 month ago