ചെന്നൈ : വിജയം ആഘോഷിക്കാനായി എല്ലാഒരുക്കങ്ങളും നടത്തിയ ഡി.എം.കെ. ഓഫീസ് ഒടുവിൽ കളിയൊഴിഞ്ഞ കളിക്കളം പോലെയായി. ഡി.എം.കെ. ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ വിജയം ആഘോഷിക്കാനായി തലേദിവസം തന്നെ പന്തലുകളും കസേരകളും ഒരുക്കിയിരുന്നു. എന്നാൽ രാവിലെ പത്തരയോടെ തിരഞ്ഞെടുപ്പ് ഫലം എതിരാണെന്ന് മനസ്സിലായതോടെ കസേരകൾ മാറ്റുകയും പന്തലുകൾ അഴിച്ച് മാറ്റുകയുംചെയ്യുന്ന ദൃശ്യമാണ് ഡി.എം.കെ. ഓഫീസിൽ കണ്ടത്. To advertise here, വിജയം ആഘോഷിക്കാനെത്തിയവർ പിരിഞ്ഞുപോയി. ഉച്ചയോടെ ഡി.എം.കെ. ആസ്ഥാനം ആളൊഴിഞ്ഞ അവസ്ഥയിലായി. തിരഞ്ഞെടുപ്പ് ഫലം ഡി.എം.കെ.ക്ക് അനുകൂലമായി മാറുമെന്ന് കരുതി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രവർത്തകർ എത്തിയിരുന്നു. ഡി.എം.കെ.ക്ക് മുന്നേറ്റമുണ്ടായാൽ മുഖ്യമന്ത്രി സ്റ്റാലിന്റെ ഗോപാലപുരത്തെ വീട്ടിലേക്ക് പാർട്ടി പ്രവർത്തകർ കൂട്ടത്തോടെ പോകുമെന്ന് കരുതി പോലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പക്ഷേ എല്ലാനിയന്ത്രണങ്ങൾക്കും അല്പായുസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. മന്ത്രിമാരും നേതാക്കളും കൂട്ടത്തോടെ തോറ്റപ്പോൾ ഒന്നരമാസം നീണ്ട പ്രവർത്തകരുടെ അധ്വാനവും വൃഥാവിലായി. ടി.വി.കെ.ക്ക് 15 സീറ്റുകളിൽ കൂടുതൽ ലഭിക്കില്ലെന്ന് ഡി.എം.കെ. നേതാക്കൾ പ്രവചിച്ചതും അടിയൊഴുക്കുകൾ മനസ്സിലാക്കാതെയാണെന്ന് ബോധ്യമായി. Published: 05 May 2026, 01:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കളിയൊഴിഞ്ഞ കളിക്കളം പോലെ ഡി.എം.കെ. ആസ്ഥാനം
M
MathrubhumiSource Link
about 3 hours ago