Last Updated: 02 April 2026, 11:52 AM IST കുട്ടികളില്‍ സത്യസന്ധതയും ഉത്തരവാദിത്വവും വളര്‍ത്താം: രക്ഷിതാക്കള്‍ക്കായി ചില ടിപ്‌സ് 'കള്ളം പറയരുത്, അത് തെറ്റാണ്,' എന്ന് കുഞ്ഞിനെ ഉപദേശിക്കുമ്പോൾ തന്നെ അപ്പുറത്ത് നിന്ന് വന്ന ഫോൺ കോളിൽ 'ഞാൻ ഇപ്പോൾ വീട്ടിലില്ല' എന്ന് അച്ഛൻ കള്ളം പറയുന്നത് കുട്ടി ശ്രദ്ധിക്കുന്നുണ്ടാകും. കുട്ടികൾ നമ്മൾ പറയുന്നത് കേട്ടല്ല, നമ്മൾ ചെയ്യുന്നത് കണ്ടാണ് വളരുന്നത്. മാതാപിതാക്കളുടെ ഓരോ ചലനവും അവർ നിരീക്ഷിക്കുന്നുണ്ട്. നല്ല സ്വഭാവം എന്നത് ഉപദേശങ്ങളിലൂടെയല്ല, മാതൃകകളിലൂടെയാണ് പകർന്നുനൽകേണ്ടത്. മുതിർന്നവരോട് ബഹുമാനത്തോടെ പെരുമാറുന്നതും, സഹജീവികളോട് കരുണ കാണിക്കുന്നതും വീട്ടിലെ മുതിർന്നവർ ചെയ്യുന്നതുകണ്ട് അവർ പഠിക്കട്ടെ. വീട്ടുജോലികളിൽ അവരെയും പങ്കാളികളാക്കുന്നത് ഉത്തരവാദിത്വബോധം വളർത്താൻ സഹായിക്കും. To advertise here, തെറ്റുകൾ ചെയ്യുമ്പോൾ അവരെ തല്ലുന്നതിനോ വഴക്കുപറയുന്നതിനോ പകരം, ആ തെറ്റ് എന്താണെന്നും അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്നും ശാന്തമായി പറഞ്ഞുകൊടുക്കുക. കുട്ടികളിൽ ആത്മവിശ്വാസവും സത്യസന്ധതയും വളർത്താൻ അവരെ പ്രോത്സാഹിപ്പിക്കണം. സ്‌നേഹവും അച്ചടക്കവും ഒത്തുചേരുന്ന അന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾ മികച്ച വ്യക്തിത്വത്തിന് ഉടമകളായിരിക്കും. Content Highlights: Children learn more from observing parental actions than from verbal advice., Model respectful behavior toward others to teach kindness and empathy Published: 02 Apr 2026, 11:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കള്ളം പറയല്ലേ. കുട്ടികൾ എല്ലാം കേൾക്കുന്നുണ്ട്, ശ്രദ്ധിക്കുന്നുണ്ട്
M
MathrubhumiSource Link
about 1 month ago