മറയൂർ : ഒരുപാട് വാർത്തകളിൽ നിറഞ്ഞുനിന്ന പാലമാണ് ഇടമലക്കുടി പഞ്ചായത്തിലെ കള്ളക്കുട്ടിപ്പാലം. കുടിക്കാർ താത്കാലികമായി മുളകൊണ്ടും തടികൊണ്ടും നിർമിച്ച പാലമാണ് നിലവിലുള്ളത്. റീബിൽഡ് കേരള പദ്ധതിയിൽ വർഷങ്ങൾക്ക് മുൻപ് സ്ഥാനംപിടിച്ച പാലം. എന്നാൽ, ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടും ഇന്നും സ്ഥിരം പാലം യാഥാർഥ്യമായിട്ടില്ല. മഴക്കാലത്ത് ആർത്തലച്ചുവരുന്ന പുഴയുടെ മീതെ ആദിവാസികൾ നിർമിച്ച താത്കാലികപാലത്തിലൂടെയാണ് കള്ളക്കുട്ടിക്കുടിയിലെ ആളുകൾ സഞ്ചരിക്കുന്നത്. മഴക്കാലത്ത് കുട്ടികൾ ഒറ്റയ്ക്കും കൂട്ടവുമായി ഈ പാലം കടന്നുവേണം സ്‌കൂളിൽ വന്നു പോകാൻ. To advertise here, കുടിയിലെത്തിക്കേണ്ട പലചരക്ക് അടക്കമുള്ള അവശ്യസാധനങ്ങൾ എല്ലാം തലച്ചുമടായി കൊണ്ടുവരേണ്ടത്. റീ ബിൽഡ് കേരള പദ്ധതിയിൽ സ്ഥാനംപിടിച്ച് കരാർ നടപടികൾ പൂർത്തീകരിച്ചശേഷമാണ് കരാറുകാരൻ പാലം പണിയുന്ന സ്ഥലത്ത് എത്തിയത്. സ്ഥലം അറിയാതെ ടെൻഡർ എടുത്ത കരാറുകാരൻ നഷ്ടത്തിലാകും എന്ന ബോധ്യം ഉണ്ടായതിനാൽ പണി ഇട്ടിട്ടുപോയി. ചില ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശ്രമത്തിന്റെ ഫലമായി റീ-ടെൻഡർ നടപടികൾ പൂർത്തീകരിച്ച സമയത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്നു. Published: 21 Apr 2026, 03:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
