Auto Desk Last Updated: 16 March 2026, 09:07 PM IST ഇന്ത്യന്‍ വാഹന വിപണിയില്‍ ഹോണ്ടയുടെ ഇലക്ട്രിക് മൊബിലിറ്റി പദ്ധതിയുടെ തുടക്കമാണിതെന്നാണ് വാഹന മേഖലയില്‍ കണക്കാക്കുന്നത്. ഹോണ്ട O അല്‍ഫ | Photo: Honda India ഈ വർഷത്തെ ജപ്പാൻ മൊബിലിറ്റി ഷോയിലെ അദ്ഭുതമായിരുന്നു ഹോണ്ടയുടെ O അൽഫ ഇലക്ട്രിക് എസ്‌യുവി. സ്വന്തം നാട്ടിൽ ഹരിശ്രീ കുറിച്ച ഈ വാഹനം അടുത്ത വർഷത്തോടെ ഇന്ത്യയിലും എത്തുമെന്നാണ് നിർമാതാക്കൾ ഉറപ്പുനൽകിയിരിക്കുന്നത്. ഈ ഉറപ്പ് പാലിക്കുന്നതിനുള്ള അധ്വാനത്തിലാണ് ഹോണ്ടയിപ്പോൾ. ഇതിന് റോഡ് പരീക്ഷണം നടത്തുന്നതിനായി O അൽഫയുടെ ആദ്യ വാഹനം ഇന്ത്യയിൽ എത്തിച്ച് പരീക്ഷണയോട്ടം ആരംഭിച്ചിരിക്കുകയാണ് ഹോണ്ട. To advertise here, ഇന്ത്യൻ വാഹന വിപണിയിൽ ഹോണ്ടയുടെ ഇലക്ട്രിക് മൊബിലിറ്റി പദ്ധതിയുടെ തുടക്കമാണിതെന്നാണ് വാഹന മേഖലയിൽ കണക്കാക്കുന്നത്. വ്യത്യസ്തങ്ങളായ ഭൂപ്രകൃതികളിലും പ്രതലങ്ങളിലും വാഹനം ഓടിച്ച് പരീക്ഷണം നടത്തുന്നതിനായാണ് O അൽഫ എത്തിച്ചിരിക്കുന്നത്. പൂർണമായും മൂടിക്കെട്ടിയാണ് ഈ വാഹനം പുറത്തിറക്കിയിരിക്കുന്നത്. വാഹനം നിരത്തുകളിൽ എത്തുന്നതിന് മുമ്പ് ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന മോഡലാണോയെന്ന് വിലയിരുത്താനാണ് ഈ പരീക്ഷണമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. വാഹനത്തിന്റെ പെർഫോമെൻസ്, വിശ്വാസ്യത തുടങ്ങിയവയാണ് പ്രധാനമായും പരീക്ഷിക്കുന്നത്. O അൽഫയുടെ ഡ്യൂറബിലിറ്റി, ഹാൻഡിലിങ്, റൈഡ് കംഫോർട്ട്, പ്രവർത്തന ക്ഷമത തുടങ്ങിയ കാര്യങ്ങളും ഈ പരീക്ഷണയോട്ടത്തിൽ വിലയിരുത്തപ്പെടും. വേനൽകാലത്തെ ഉയർന്ന താപനിലയിൽ വാഹനം അതിജീവിക്കുന്നതും മഴയുള്ള കാലാവസ്ഥയിൽ വാഹനത്തിന്റെ നിലനിൽപ്പും ഈ പരീക്ഷണയോട്ടത്തിൽ പഠനവിധേയമാക്കും. ജപ്പാൻ മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ചത് അനുസരിച്ച് ഹോണ്ട ലോഗോയും ഇന്റഗ്രേറ്റഡ് ചാർജിംഗ് പോർട്ടുമാണ് മുൻവശത്തുള്ളത്. ഇവയ്ക്ക് ചുറ്റുമായി ആകർഷകമായ ഹെഡ്‌ലാമ്പ് യൂണിറ്റുകൾ സ്ഥാപിച്ചിരിക്കുന്നു. ലോവർ ബമ്പർ വശങ്ങളിൽ മസ്‌കുലർ ബോഡി ക്ലാഡിങ്ങുകളുണ്ട്. എയറോ-സ്റ്റൈൽ ചെയ്ത 19 ഇഞ്ച്, ഫൈവ്-സ്പോക്ക് അലോയ്കളാണ് മറ്റൊരു പ്രത്യേകത. പിൻഭാഗത്ത്, കുത്തനെയുള്ള ഗ്ലാസ് ഏരിയയ്ക്ക് ചുറ്റുമായി വിശാലമായ യു-ആകൃതിയിലുള്ള എൽഇഡി ലൈറ്റ് സ്ട്രിപ്പുണ്ട്. സാങ്കേതിക വിശദാംശങ്ങൾ ഹോണ്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 65 kWh, 75 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ എസ്യുവി എത്തുമെന്നാണ് സൂചനകൾ. സിംഗിൾ-മോട്ടോർ ഫ്രണ്ട്-വീൽ-ഡ്രൈവ് സംവിധാനമാകും വാഹനത്തിലുണ്ടാകുക. ഔട്ട്പുട്ട്, ടോർക്ക് എന്നിവ സംബന്ധിച്ച വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. ഇന്ത്യയിലും വിദേശത്തും മാരുതി ഇ വിറ്റാരയുമായാവും വിപണിയിൽ വാഹനം മത്സരിക്കുക. മഹീന്ദ്ര BE 6, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, ടാറ്റ കർവ് EV എന്നിവയും വാഹനം മാറ്റുരയ്ക്കും. Content Highlights: Honda 0 Series SUV arrives in India for local road testing., Designed to withstand diverse Indian road and weather conditions., Expected to feature 65 kWh and 75 kWh battery options., Competitive positioning against Hyundai Creta EV and Tata Curvv EV., Features futuristic design with integrated charging port and U-shaped LED lights. Published: 16 Mar 2026, 09:07 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കളർഫുൾ ആയി നിരത്തിലിറങ്ങി, ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണത്തിനിറങ്ങി ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് കാർ
M
MathrubhumiSource Link
about 2 months ago