കളർഫുൾ എന്റർടെയ്നർ "ഡർബി" നാളെ മുതൽ തിയേറ്ററുകളിൽ

കളർഫുൾ എന്റർടെയ്നർ "ഡർബി" നാളെ മുതൽ തിയേറ്ററുകളിൽ

M
MathrubhumiSource Link
സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന പക്കാ ക്യാമ്പസ് (Campus) എന്റർടെയ്നർ ഡർബി നാളെ മുതൽ തിയേറ്ററുകളിലേക്ക്. കോളേജിലെ (College) തല്ലുമാല എന്ന് വിശേഷിപ്പിക്കാവുന്ന കളർഫുൾ എന്റർടെയ്നറായ ഡർബിയിലെ ഇതുവരെ റിലീസായ ഓരോ കണ്ടെന്റും (Content) സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇന്നത്തെ ക്യാമ്പസിലെ പ്രണയവും സൗഹൃദവും സ്നേഹവും സംഘട്ടനങ്ങളും സംഘർഷങ്ങളും ഒക്കെ ചേരുന്ന കളർഫുൾ എന്റർടെയ്നറാണ് ഡർബി. സെൻസർ കഴിഞ്ഞ ഡർബിക്ക് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ഇന്നു രാവിലെ മുതൽ ആരംഭിച്ചു. To advertise here, ഡിമാൻഡ്സ് (Demands) ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ഡർബിയുടെ നിർമാണം നിർവഹിക്കുന്നത്. ആദം സാബിക്, സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ.കെ, അനു, ജസ്‌നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ, ദിവ്യ എം. നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗീസ്, ആർ.ജെ. അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. ഫാർസ് ഫിലിംസാണ് ചിത്രത്തിന്റെ ജി.സി.സി. രാജ്യങ്ങളിലെ വിതരണം നിർവഹിക്കുന്നത്. മറ്റു വിദേശ രാജ്യങ്ങളിലെ വിതരണം ആർ.എഫ്.ടി. എന്റർടെയ്ൻമെന്റ്സ് നിർവഹിക്കുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് മില്ലെനിയം ഓഡിയോസാണ് സ്വന്തമാക്കിയത്. ഡർബിയുടെ മറ്റു അണിയറ പ്രവർത്തകർ ഇവരാണ്: ഡി.ഒ.പി: അഭിനന്ദൻ രാമാനുജം, തിരക്കഥ: സഹ്‌റു സുഹ്‌റ, അമീർ സുഹൈൽ, എഡിറ്റിങ്: ആർ. ജെറിൻ, സ്ക്രിപ്റ്റ് കൺസൾട്ടന്റ്: ഷർഫു, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, ആക്ഷൻ: തവസി രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജമാൽ വി. ബാപ്പു, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷൻ കൺട്രോളർ: നജീർ നസീം, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈനർ: നിസ്സാർ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രജിൽ കെയ്‌സി, കൊറിയോഗ്രാഫി: റിഷ്ധാൻ അബ്ദുൽ റഷീദ്, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ, സൗണ്ട് മിക്സ്: എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ്: എസ്.ബി.കെ. ഷുഹൈബ്, കെ.കെ. അമീൻ, സ്റ്റുഡിയോ: സപ്ത റെക്കോർഡ്സ്, ഡി.ഐ: സപ്ത വിഷൻ. കളറിസ്റ്റ്: കെ.എസ്. രാജശേഖരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: മെഹ്ബൂബ്, വി.എഫ്.എക്സ്: ഫോക്സ്‌ഡോട്ട് മീഡിയ, ടൈറ്റിൽ ഡിസൈൻ: കൃഷ്ണ പ്രസാദ് കെ.വി, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി.ആർ.ഒ. & മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കളർഫുൾ എന്റർടെയ്നർ "ഡർബി" നാളെ മുതൽ തിയേറ്ററുകളിൽ — Mathrub… | Boolokam