വെളിച്ചക്കുറവിന് പരിഹാരമാവുന്നു To advertise here, കോവളം : ദേശീയപാതയിലെ കഴക്കൂട്ടം-കാരോട് റൂട്ടിൽ ലൈറ്റുകൾ പ്രവർത്തനസജ്ജമാകുന്നു. വെളിച്ചക്കുറവിനെത്തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചും ഡിവൈഡറുകളിൽ ഇടിച്ചും അപകടമുണ്ടാകുന്നത് തടയുന്നതിനാണ് നടപടി. ദേശീയപാത അതോറിറ്റിയുടെ നിർദേശത്തെ തുടർന്ന് തിരുവനന്തപുരം പ്രോജക്ട് ഡയറക്ടറുടെ നേതൃത്വത്തിലാണ് സുരക്ഷയ്ക്കായി ലൈറ്റുകൾ സ്ഥാപിച്ചു തുടങ്ങിയത്. ഈഞ്ചയ്ക്ക മുതൽ കാഞ്ഞിരംകുളംവരെയുള്ള 30 കിലോമീറ്റർ ദൂരത്തിലാണ് ലൈറ്റുകൾ സ്ഥാപിക്കേണ്ടത്. ഇതിനായി ദേശീയപാത അതോറിറ്റി 70 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നാലുവരിപ്പാതയിലെ റോഡിനെ രണ്ടായി തിരിക്കുന്നതിനു നിർമിച്ച ഡിവൈഡറിൽ 10 മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന തൂണുകളിൽ എൽ.ഇ.ഡി. ബൾബുകളാണ് ഉപയോഗിച്ചിരിക്കുന്നത്. നിലവിൽ ഈഞ്ചയ്ക്കലിൽ മേൽപ്പാലം നിർമിക്കുന്നതിനുസമീപംമുതൽ മുട്ടത്തറ മോക്ഷകവാടംവരെയുള്ള ഭാഗത്തായി 45 തൂണുകളിലാണ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ഏപ്രിൽ 10 നായിരിക്കും ലൈറ്റുകൾ പ്രവർത്തിപ്പിക്കുക. ഈഞ്ചയ്ക്കൽ മേൽപ്പാലം പണി പൂർത്തിയായശേഷം അതിലെ ഡിവൈഡറിലും ലൈറ്റുകൾ സ്ഥാപിക്കും. കുമരിച്ചന്ത പാലത്തിന്റെ നിർമാണത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതേയുള്ളു. ഇതേത്തുടർന്ന് ഓരോ ഘട്ടമായാണ് ലൈറ്റുകൾ സ്ഥാപിക്കുകയെന്ന് ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു. Published: 31 Mar 2026, 01:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ ലൈറ്റുകൾ സ്ഥാപിച്ചുതുടങ്ങി
M
MathrubhumiSource Link
about 1 month ago