തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം എങ്ങനെ ചിന്തിക്കും?. മാതൃഭൂമി കോർ കേരള പ്രീ പോൾ സർവേ യിലെ ആദ്യ 35 മണ്ഡലങ്ങളിലെ ഫലം പുറത്ത്. മാർച്ച് മാസം 23 മുതൽ 29 വരെ 31,706 സാമ്പിളുകൾ ശേഖരിച്ചാണ് സർവേ നടത്തിയത്. To advertise here, യുഡിഎഫിന് 17 മണ്ഡലങ്ങളിലും എൽഡിഎഫ് 16 മണ്ഡലങ്ങളിലും ജയസാധ്യതയുണ്ട്. എൻഡിഎയുടെ അക്കൗണ്ടിൽ മണ്ഡലങ്ങളൊന്നുമില്ല. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തിലും മലപ്പുറം ജില്ലയിലെ തവനൂരിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇതിൽ കഴക്കൂട്ടത്ത് എൽഡിഎഫിന്റെ കടകംപള്ളി സുരേന്ദ്രനും എൻഡിഎയുടെ വി. മുരളീധരനും തമ്മിലാണ് പോരാട്ടമെങ്കിൽ തവനൂരിൽ പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. വി.എസ്. ജോയി ആണ് തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി. കെ.ടി. ജലീൽ എൽഡിഎഫിന് വേണ്ടിയും കളത്തിലിറങ്ങുന്നു. സർവേ ഫലം ഇങ്ങനെ അമ്പലപ്പുഴയിൽ യുഡിഎഫിന് മുൻതൂക്കം. യുഡിഎഫ് പിന്തുണയിൽ മത്സരിക്കുന്ന സിപിഎം മുൻനേതാവ് ജി. സുധാകരന് വിജയസാധ്യത. എൽഡിഎഫ്-41.96% യുഡിഎഫ്-47.7% എൻഡിഎ-10.34% എലത്തൂരിൽ എൽഡിഎഫിന്റെ എ.കെ. ശശീന്ദ്രൻ ജയിച്ചേക്കും. എൽഡിഎഫ്- 46.64% യുഡിഎഫ്-30.41% എൻഡിഎ-22.95% പീരുമേട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി സിറിയക് തോമസിന് വിജയസാധ്യത. എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്. എൽഡിഎഫ്-43.86% യുഡിഎഫ്-47.82% എൻഡിഎ-8.32% വാമനപുരത്ത് എൽഡിഎഫിന്റെ ഡി.കെ. മുരളിക്ക് ജയസാധ്യത എൽഡിഎഫ്- 49.5% യുഡിഎഫ്-42.59% എൻഡിഎ-7.91% അടൂരിൽ യുഡിഎഫിന്റെ അഡ്വ. ശാന്തകുമാർ വിജയിക്കുമെന്ന് സൂചന. എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തേക്കും. എൽഡിഎഫ്- 40.94% യുഡിഎഫ്-43.77% എൻഡിഎ-15.21% കാസർകോട്ട് യുഡിഎഫിന്റെ കല്ലട്ര മാഹിൻ ഹാജിക്ക് വിജയസാധ്യത. എൻഡിഎയുടെ അശ്വനി എം.എൽ. രണ്ടാമതെത്തിയേക്കും. എൽഡിഎഫിന്റെ ഷാനവാസ് പാദൂർ മൂന്നാമതായേക്കും. എൽഡിഎഫ്-24.39% യുഡിഎഫ്-39.96% എൻഡിഎ-35.65% ദേവികുളം എൽഡിഎഫിന്റെ സിറ്റിങ് എംഎൽഎ എ. രാജ നിലനിർത്തുമെന്ന് സൂചന. എൽഡിഎഫ്-45.58% യുഡിഎഫ്-40.78% എൻഡിഎ-13.64% കഴക്കൂട്ടത്ത് എൽഡിഎഫിന്റെ കടകംപള്ളി സുരേന്ദ്രനും എൻഡിഎയുടെ വി. മുരളീധരനും തമ്മിൽ ഇഞ്ചാടിഞ്ച് പോരാട്ടം നടക്കും. നേരിയ മുൻതൂക്കം കടകംപള്ളിക്കെന്ന് സർവേഫലം പറയുന്നു. എൽഡിഎഫ്- 40.86% യുഡിഎഫ്-20.6% എൻഡിഎ-38.54% ചാലക്കുടിയിൽ യുഡിഎഫിന്റെ സനീഷ് കുമാർ ജോസഫിന് വിജയസാധ്യത. എൽഡിഎഫ്-38.17% യുഡിഎഫ്-45.37% എൻഡിഎ-16.46% ഇരവിപുരത്ത് എം. നൗഷാദ് മണ്ഡലം നിലനിർത്തും. എൽഡിഎഫ്-51.9% യുഡിഎഫ്-39.84% എൻഡിഎ-11.26% വൈപ്പിനിൽ എൽഡിഎഫ് സ്ഥാനാർഥി എം.ബി. ഷൈനി ജയിക്കുമെന്ന് സർവേ പറയുന്നു. എൽഡിഎഫ്-46.64% യുഡിഎഫ്-40.99% എൻഡിഎ-12.37% ഒറ്റപ്പാലത്ത് എൽഡിഎഫിന്റെ കെ. പ്രേംകുമാർ വിജയിക്കുമെന്ന് സർവേ. സിപിഎം വിട്ടെത്തിയ പി.കെ. ശശിക്ക് ജയസാധ്യത അകലെയെന്നും സർവേ ഫലം. എൽഡിഎഫ്-46.23% യുഡിഎഫ്-32.21% എൻഡിഎ-21.56% അരുവിക്കര എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തേക്കും. വി.എസ്. ശിവകുമാറിന് ജയസാധ്യത. എൽഡിഎഫ്- 38.12% യുഡിഎഫ്-41% എൻഡിഎ-20.88% കൽപറ്റ മണ്ഡലം യുഡിഎഫിന് വേണ്ടി ടി. സിദ്ദിഖ് നിലനിർത്തുമെന്ന് സർവേ ഫലം. എൽഡിഎഫ്- 42.81% യുഡിഎഫ്-48.36% എൻഡിഎ-8.81% പത്തനാപുരത്ത് എൽഡിഎഫിന്റെ കെ.ബി. ഗണേഷ് കുമാർ വിജയസാധ്യത. എൽഡിഎഫ്-47.57% യുഡിഎഫ്-43.57% എൻഡിഎ-8.86% കല്യാശേരിയിൽ അദ്ഭുതങ്ങൾക്ക് സാധ്യതയില്ല. എൽഡിഎഫ് മണ്ഡലം നിലനിർത്തും. എം. വിജിൻ വിജയിക്കുമെന്ന് സർവേ. എൽഡിഎഫ്- 59.01% യുഡിഎഫ്-31.24% എൻഡിഎ-9.75% കുന്നത്തൂരിൽ യുഡിഎഫിന്റെ ഉല്ലാസ് കോവൂർ, എൽഡിഎഫിന്റെ കോവൂർ കുഞ്ഞുമോനെ പരാജയപ്പെടുത്തുമെന്ന് സർവേഫലം. എൽഡിഎഫ്-41.34% യുഡിഎഫ്-48.82% എൻഡിഎ-9.84% തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫിന്റെ സി.പി. ജോണിന് വിജയസാധ്യത. എൽഡിഎഫ്- 33.9% യുഡിഎഫ്-38.47% എൻഡിഎ-27.63% മാവേലിക്കരയിൽ എൽഡിഎഫിന്റെ എം.എസ്. അരുൺകുമാർ മണ്ഡലം നിലനിർത്തുമെന്ന് സർവേ ഫലം. എൽഡിഎഫ്-53.61% യുഡിഎഫ്-29.08% എൻഡിഎ-17.31% ചിറ്റൂർ മണ്ഡലത്തിൽ യുഡിഎഫിന്റെ സുമേഷ് അച്യുതന് വിജയസാധ്യത. എൽഡിഎഫിന്റെ സിറ്റിങ് മണ്ഡലമായിരുന്നു ഇത്. എൽഡിഎഫ്-41.61% യുഡിഎഫ്-46.35% എൻഡിഎ-11.96% സുൽത്താൻ ബത്തേരി മണ്ഡലം യുഡിഎഫ് നിലനിർത്തും. ഐ.സി. ബാലകൃഷ്ണന് ജയസാധ്യത. എൽഡിഎഫ്-41.98% യുഡിഎഫ്-47.99% എൻഡിഎ-10.03% അട്ടിമറിക്ക് സാധ്യതയില്ല, തിരൂരങ്ങാടിയിൽ യുഡിഎഫിന്റെ പി.എം.എ. സമീർ വിജയിക്കുമെന്ന് സർവേഫലം. എൽഡിഎഫ്- 42.60% യുഡിഎഫ്-51.24% എൻഡിഎ-6.16% കാഞ്ഞിരപ്പള്ളി മണ്ഡലം എൽഡിഎഫ് നിലനിർത്തും. എൻ. ജയരാജിന് ജയസാധ്യത. എൽഡിഎഫ്- 39.68% യുഡിഎഫ്-33.68% എൻഡിഎ-26.64% തൃശ്ശൂരിൽ പോരാട്ടം കടുക്കും, എൽഡിഎഫ് മണ്ഡലം യുഡിഎഫ് പിടിച്ചെടുക്കുമെന്ന് സർവേ ഫലം. കോൺഗ്രസിന്റെ രാജൻ ജെ. പല്ലന് ജയസാധ്യത. എൽഡിഎഫ്-30.67% യുഡിഎഫ്-36.03% എൻഡിഎ-33.3% ചെങ്ങന്നൂരിൽ എൽഡിഎഫിന്റെ സജി ചെറിയാന് ജയസാധ്യതയെന്ന് സർവേഫലം. എൽഡിഎഫ്- 44.52% യുഡിഎഫ്-30.96% എൻഡിഎ-24.52% നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് വിജയസാധ്യതയെന്ന് സർവേഫലം. എൽഡിഎഫ്- 43.81% യുഡിഎഫ്-49.98% എൻഡിഎ-6.21% കൈപ്പമംഗലത്ത് എൽഡിഎഫിന് തന്നെ വിജയസാധ്യത. കെ.കെ. വത്സരാജ് മണ്ഡലം നിലനിർത്തും. എൽഡിഎഫ്- 50.38% യുഡിഎഫ്-37.79% എൻഡിഎ-11.83% പിറവത്ത് യുഡിഎഫ് തന്നെ. അനൂപ് ജേക്കബ് മണ്ഡലം നിലനിർത്തുമെന്ന് സർവേഫലം. എൽഡിഎഫ്-39.58% യുഡിഎഫ്-51.76% എൻഡിഎ-8.66% തവനൂരിൽ പോരാട്ടം പൊടിപാറും. യുഡിഎഫിന്റെ വി.എസ്. ജോയിയും എൽഡിഎഫിന്റെ കെ.ടി. ജലീലും തമ്മിൽ ബലാബലം. ജോയിക്ക് നേരിയ മുൻതൂക്കം. എൽഡിഎഫ്-45.15% യുഡിഎഫ്-47.74% എൻഡിഎ-7.11% കുന്നംകുളത്ത് എൽഡിഎഫ് മണ്ഡലം നിലനിർത്തും. എ.സി. മൊയ്തീന് ജയസാധ്യതയെന്ന് സർവേഫലം. എൽഡിഎഫ്- 48.81% യുഡിഎഫ്-39-91% എൻഡിഎ-11.28% റാന്നിയിൽ എൽഡിഎഫിന്റെ പ്രമോദ് നാരായണന് ജയസാധ്യത. എൽഡിഎഫ്- 45.56% യുഡിഎഫ്-40.22% എൻഡിഎ-14.22% വൈക്കത്ത് എൽഡിഎഫിന്റെ പി. പ്രദീപ് വിജയിക്കുമെന്ന് സർവേഫലം. എൽഡിഎഫ്- 49.41% യുഡിഎഫ്-38.22% എൻഡിഎ-12.37% കുന്നത്തുനാട്ടിൽ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കും. വി.പി. സജീന്ദ്രൻ വിജയിക്കുമെന്ന് സർവേഫലം. എൽഡിഎഫ്- 35.52% യുഡിഎഫ്-40.60% എൻഡിഎ-23.88% മലമ്പുഴ മണ്ഡലം എൽഡിഎഫ് നിലനിർത്തും. എ. പ്രഭാകരന് വിജയസാധ്യതയെന്ന് സർവേ ഫലം. എൽഡിഎഫ്- 46.51% യുഡിഎഫ്-20.36% എൻഡിഎ-33.13% പെരുമ്പാവൂരിൽ യുഡിഎഫ് തന്നെ വിജയിക്കുമെന്ന് സർവേഫലം. മനോജ് മൂത്തേടന് ജയസാധ്യത. എൽഡിഎഫ്- 39.98% യുഡിഎഫ്-46.16% എൻഡിഎ-13.86% Content Highlights: kerala assembly election 2026, ldf, udf, nda mathrubhumi news pre poll survey Published: 01 Apr 2026, 07:11 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കഴക്കൂട്ടത്ത് ഇഞ്ചോടിഞ്ച് പോരാട്ടം,അമ്പലപ്പുഴയിൽ സുധാകരൻ |മാതൃഭൂമി ന്യൂസ് പ്രീ പോൾ സർവേ ഫലം
M
MathrubhumiSource Link
about 1 month ago