കവടിയാർ കൊട്ടാരത്തിലെ കവർച്ച: കവർന്നത് അലമാരയിലെ ഒരുഭാഗത്തെ മാത്രം സ്വർണം, പോലീസിന് വെല്ലുവിളി

കവടിയാർ കൊട്ടാരത്തിലെ കവർച്ച: കവർന്നത് അലമാരയിലെ ഒരുഭാഗത്തെ മാത്രം സ്വർണം, പോലീസിന് വെല്ലുവിളി

M
MathrubhumiSource Link
തിരുവനന്തപുരം: സി.സി.ടി.വി.യും സെക്യൂരിറ്റി ജീവനക്കാരുമടക്കം വൻ സുരക്ഷാവലയമുള്ള കവടിയാർ കൊട്ടാരത്തിനുള്ളിൽനിന്ന് കോടികളുടെ ആഭരണങ്ങൾ മോഷണംപോയത് പോലീസിനെയും കുഴക്കുന്നു. രണ്ടാംനിലയിലുള്ള അശ്വതി തിരുനാളിന്റെ കിടപ്പുമുറിയിൽ പ്രവേശിച്ച് ഇരുമ്പ് അലമാരയിലെ ലോക്കറിൽനിന്ന് ആഭരണങ്ങൾ മോഷ്ടിക്കണമെങ്കിൽ അത് കൊട്ടാരത്തെക്കുറിച്ച് ധാരണയുള്ളവർ തന്നെയാകുമെന്നാണ് പോലീസ് നിഗമനം. To advertise here, ഇതേ അലമാരയുടെ ഒരുവശത്തെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മാത്രമാണ് മോഷണംപോയത്. അലമാരയുടെ മറുവശത്തുള്ള അറയിലും ആഭരണങ്ങൾ ഉണ്ടായിരുന്നു. പലപ്പോഴായിട്ടാകും ഇത്രയും ആഭരണങ്ങൾ കവർന്നതെന്നും പോലീസ് കരുതുന്നു. കൊട്ടാരത്തിൽ നാലു കുടുംബങ്ങളാണ് താമസിക്കുന്നത്. കവടിയാർ കൊട്ടാരത്തിൽ നാൽപ്പതിലേറെ ജീവനക്കാരാണുള്ളത്. ഇവരെയെല്ലാം പോലീസ് ചോദ്യംചെയ്യും. അതേസമയം ജീവനക്കാരെ തടഞ്ഞുവെക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് കൊട്ടാരം പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാർക്കു പുറമേ ഈ കാലയളവിൽ കൊട്ടാരത്തിലെത്തിയ സന്ദർശകരെയും പോലീസ് നിരീക്ഷിക്കും. നിരവധി യുറ്റ്യൂബർമാരടക്കം ഇക്കാലയളവിൽ കൊട്ടാരത്തിൽ ഷൂട്ടിങ്ങിനും മറ്റുമായി എത്തിയിരുന്നു. ഇവരെയും ചോദ്യംചെയ്യുമെന്ന് പേരൂർക്കട പോലീസ് പറഞ്ഞു. ആഭരണങ്ങൾ മോഷണംപോയെന്നു സ്ഥിരീകരിച്ചെങ്കിലും കൂടുതൽ പ്രതികരിക്കാനില്ലെന്ന് അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി. പിച്ചിപ്പൂമൊട്ട് സ്വർണപാദസരവും നാഗപട കമ്മലും മാലയും അടക്കം 12 ഇനം ആഭരണങ്ങളാണ് മോഷണംപോയതെന്ന് പേരൂർക്കട പോലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു. ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നതിന് 10 ദിവസം മുൻപുവരെ അവ അവിടെയുണ്ടായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പോലീസിന് വെല്ലുവിളി കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്ന് മാസങ്ങൾ പിന്നിട്ടതിനാൽ ഫൊറൻസിക്ക് ഉൾപ്പെടെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാകാതെ പോലീസ്. കൂടാതെ വിവരശേഖരണവും ചോദ്യം ചെയ്യലും പോലീസിന് കടുത്ത വലിയ വെല്ലുവിളിയാകും. മോഷണം നടന്നത് കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസങ്ങൾക്കിടയിലാണെന്നാണ് പോലീസ് എഫ്.ഐ.ആർ. അന്വേഷണത്തിന്റെ ഭാഗമായി ഒക്ടോബർ, നവംബർ മാസങ്ങളിൽ കൊട്ടാരത്തിൽ എത്തിയ മുഴുവൻ പേരുടെയും വിവരങ്ങൾ പോലീസിന് ശേഖരിക്കേണ്ടിവരും. ഇതാണ് വലിയ വെല്ലുവിളിയായി മാറുന്നത്. കൊട്ടാരത്തിൽ എത്തിയവരിൽ വിദേശത്ത് ഉള്ളവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഇവരെ ഫോണിലൂടെ ബന്ധപ്പെട്ടു വിവരം ശേഖരിക്കാനാണ് തീരുമാനം. ആദ്യഘട്ട ചോദ്യം ചെയ്യലും വിവരശേഖരണവും പൂർത്തിയായാൽ കൂടുതൽ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കും. അതീവ സുരക്ഷയുള്ള കൊട്ടാരത്തിൽ പുറത്തുനിന്ന് ഒരാൾക്ക് കടന്നു കയറാൻ സാധിക്കുന്ന പഴുതുകളില്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കൊട്ടാരത്തിലെ ക്യാമറകളും സുരക്ഷാ ക്രമീകരണങ്ങളും പരിശോധിക്കും. അന്വേഷണത്തിന് പ്രത്യേക സംഘം കവടിയാർ കൊട്ടാരത്തിലെ കവർച്ച അന്വേഷിക്കാനായി പ്രത്യേക സംഘം രൂപവത്കരിക്കും. നിലവിൽ അന്വേഷണം പേരൂർക്കട പോലീസിനാണ്. പേരൂർക്കട പോലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചശേഷം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. പുരാതനമായ സ്വർണാഭരണങ്ങൾ ഉൾപ്പെടെ കളവു പോയതിനാലും കോടികൾ വിലയുള്ള ആഭരണങ്ങൾ നഷ്ടപ്പെട്ടതു കൊണ്ടുമാണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ തീരുമാനിച്ചത്. മൊഴിയെടുക്കലും വിവരശേഖരണവും വിരലടയാളവും സി.സി.ടി.വി. പരിശോധനകളും വരുംദിവസങ്ങളിൽ പൂർത്തിയാക്കും. കവടിയാർ കൊട്ടാരം പോലെ അതീവ സുരക്ഷയുള്ള സ്ഥലത്തു നിന്നുള്ള വലിയ മോഷണത്തെ അതീവ ഗൗരവത്തോടെയാണ് പോലീസ് നോക്കിക്കാണുന്നത്. അസിസ്റ്റന്റ് കമ്മിഷണർക്കാകും പ്രത്യേക സംഘത്തിന്റെ ചുമതല. ഈ ആഴ്ചയോടെ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറിയേക്കും. Content Highlights: Jewelry worth crores stolen from Kowdiar Palace, Thiruvananthapuram., Theft occurred between October and November of last year., Police suspect individuals familiar with the palace interior., Special investigation team formed to handle the case., Staff and visitors, including YouTubers, are under police scrutiny. Published: 16 Mar 2026, 08:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കവടിയാർ കൊട്ടാരത്തിലെ കവർച്ച: കവർന്നത് അലമാരയിലെ ഒരുഭാഗത്തെ… | Boolokam