കസ്റ്റംസ് താക്കീതിലും ഒതുങ്ങാതെ ലഹരിമാഫിയ;സംയുക്ത പരിശോധനയും നിലച്ചു

കസ്റ്റംസ് താക്കീതിലും ഒതുങ്ങാതെ ലഹരിമാഫിയ;സംയുക്ത പരിശോധനയും നിലച്ചു

M
MathrubhumiSource Link
കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലിലെ പോലീസ് ലഹരിവേട്ടയിൽ പിടിയിലായ പ്രധാനി ഷാജി ഫെർണാണ്ടോയ്ക്ക് (ഷോൺ) നാലുമാസംമുന്നേ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് താക്കീത് നൽകിയിരുന്നു. ഇയാളുൾപ്പെട്ട സംഘം കഴിഞ്ഞ ഓക്ടോബറിൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷന്റെ (കെ.എസ്.ഐ.എൻ.സി.) നെഫർറ്റിറ്റി ക്രൂസിൽ ലഹരിപാർട്ടി നടത്താൻ ബുക്കിങ് നടത്തിയിരുന്നു. വെളുപ്പിന് മൂന്നുമണി മുതൽ എട്ടുമണിവരെയുള്ള ക്രൂസ് യാത്രയിൽ കൊക്കെയ്ൻ ഉൾപ്പെടെയുള്ളവ എത്തുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് ഇടപെടുകയായിരുന്നു. കസ്റ്റംസ് മുന്നറിയിപ്പിനെ തുടർന്ന് കെ.എസ്.ഐ.എൻ.സി. അധികൃതർ ബുക്കിങ് റദ്ദാക്കി. ഇതിനുപിന്നാലെയാണ് പാർട്ടി നടത്താനൊരുങ്ങിയ ഇവന്റ് മാനേജ്മെന്റിലെ പ്രതിനിധി സുനിലിനെ നേരിട്ട് കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തിയും ഷോണിനെ ഫോണിൽ ബന്ധപ്പെട്ടും താക്കീത് ചെയ്തത്. To advertise here, കൊച്ചി നഗരത്തിലെ ആഡംബര ഹോട്ടലിൽ പോലീസ് രണ്ടുദിവസം മുൻപ് നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരം സ്വദേശിയായ ഷോണും അഭിഭാഷകനും ഡോക്ടറും ഫിസിയോ തെറപ്പിസ്റ്റും ന്യൂട്രീഷ്യനുമുൾപ്പടെയുള്ള മറ്റ് പ്രതികളും പിടിയിലായത്. ഇവരിൽനിന്ന് കൊക്കെയ്നും ഹൈബ്രിഡ് കഞ്ചാവുമുൾപ്പെടെ പിടിച്ചെടുത്തിരുന്നു. വെള്ളിയാഴ്ച നെഫർറ്റിറ്റി ക്രൂസിലെ ലഹരിപ്പാർട്ടിക്കുശേഷം ഹോട്ടലിൽ ആഫ്റ്റർ പാർട്ടിക്കായി മുറിയെടുത്തതായിരുന്നു ഇവർ. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമുതൽ ഒൻപതു വരെയായിരുന്നു നെഫർറ്റിറ്റിയിലെ പാർട്ടി. ഷോൺ തന്നെയായിരുന്നു ബുക്ക് ചെയ്തത്.ഇതിന് സമാനമായിട്ടായിരുന്നു ഒക്ടോബറിലും 'എക്‌സ്‌ക്ലൂസീവ്' സൺറൈസ് ക്രൂസ് ബുക്ക് ചെയ്തിരുന്നത്. ഇതേ ടീമാണ് വെള്ളിയാഴ്ചത്തെ ക്രൂസും ബുക്ക് ചെയ്തതെന്ന് കെ.എസ്.ഐ.എൻ.സിക്ക് അറിവില്ലായിരുന്നു. കൊക്കെയ്നും ഹൈബ്രിഡും: കസ്റ്റംസ് അന്വേഷിക്കും പഞ്ചനക്ഷത്ര ലഹരി പാർട്ടിയിൽ കൊക്കെയ്നും ഹൈബ്രിഡ് കഞ്ചാവും എത്തിയതിന്റെ ഉറവിടം കസ്റ്റംസ് അന്വേഷിക്കും. രാജ്യത്തിന് പുറമേനിന്ന് മാത്രമേ ഇവ എത്തിക്കാനാകൂ എന്നതിനാൽ വിമാനമാർഗമായിരിക്കും എത്തിയത് എന്ന നിഗമനത്തിലാണ് കസ്റ്റംസ്. ലഹരിപാർട്ടിക്കിടം നൽകിയാലും കുടുങ്ങും എൻ.ഡി.പി.എസ്. ആക്ടിലെ സെക്ഷൻ 25 പ്രകാരം മയക്കുമരുന്ന് ഇടപാടുകൾക്കായി സ്ഥലമോ വാഹനമോ ബോധപൂർവം വിട്ടുനൽകുന്നവരെയും ശിക്ഷിക്കാനാകും. ലഹരിമരുന്ന് ഉപയോഗിക്കുകയോ കടത്തുകയോ ചെയ്യുന്ന വ്യക്തിയുടെ പേരിൽ ചുമത്തുന്ന അതേ വകുപ്പുകളാണ് സ്ഥലം ഉടമയ്‌ക്കെതിരേയും ചുമത്തുക. കസ്റ്റംസ്-എക്‌സൈസ്- പോലീസ് സംയുക്ത പരിശോധന നിലച്ചു കൊച്ചി നഗരത്തിൽ രണ്ടുവർഷം മുൻപുവരെ നടന്നിരുന്ന കസ്റ്റംസ്-എക്‌സൈസ്-പോലീസ് സംയുക്ത പരിശോധന ഇപ്പോഴില്ല. മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്തുക എന്നതായിരുന്നു ലക്ഷ്യം. ആഡംബര ഹോട്ടലുകളിലുൾപ്പെടെ നടക്കുന്ന പാർട്ടികൾക്കെത്തുന്നവരുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും ഫോൺനമ്പറും ഹോട്ടലുകൾ വാങ്ങിവെച്ചിരിക്കണമെന്ന് അധികൃതർ നേരത്തേ നിർദേശം നൽകിയിരുന്നു. പരിശോധന നിലച്ചതോടെ ഹോട്ടലുകൾ അതിഥികളുടെ വിവരങ്ങൾ ശേഖരിക്കുന്നതും നിർത്തി. Content Highlights: Key accused Shaji Fernando was previously warned by Customs regarding illicit activities., The accused attempted to host a drug party on the KSINC Nefertiti cruise Published: 31 Mar 2026, 08:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കസ്റ്റംസ് താക്കീതിലും ഒതുങ്ങാതെ ലഹരിമാഫിയ;സംയുക്ത പരിശോധനയു… | Boolokam