കാക്കാത്തോടിന് കുറുകേ പാലംപണി പുരോഗമിക്കുന്നു

കാക്കാത്തോടിന് കുറുകേ പാലംപണി പുരോഗമിക്കുന്നു

മാങ്ങോട്-തൃക്കടീരി നായരുപടി റോഡ് To advertise here, പാലംപണി നവകേരള സദസ്സിൽ അനുവദിച്ചരണ്ടുകോടി രൂപ ചെലവിൽ ചെർപ്പുളശ്ശേരി : മാങ്ങോട്-തൃ ക്കടീരി നായരുപടി റോഡിൽ വീരമംഗലം കാക്കുറുശ്ശി ശിവക്ഷേത്രത്തിനടുത്ത് കാക്കാത്തോടിന് കുറു​േകയുള്ള പുതിയപാലത്തിന്റെ പണി പുരോഗമിക്കുന്നു. 1985-ൽ നിർമിച്ച പാലത്തിന്റെ വീതിക്കുറവും അപകടാവസ്ഥയും കണക്കിലെടുത്ത് പുതിയപാലം നിർമിക്കണമെന്ന് പ്രദേശവാസികൾ നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. നിലവിലെ പാലത്തിൽ വലിയവാഹനങ്ങൾ കടന്നുപോകുന്നതിന് പരിമിതികളുണ്ട്. ഇതേത്തുടർന്നാണ് രണ്ടുകോടി രൂപ ചെലവിൽ പുതിയപാലം നിർമിക്കാൻ അനുമതി ലഭിച്ചത്. നായരുപടി ഭാഗത്തുനിന്നുള്ള റോഡിന്റെ ഇറക്കത്തിലും കൊടുംവളവിലുമാണ് നിലവിലെ പാലം. കൊടുംവളവ് ഒഴിവാക്കുന്നതിനായി പാലത്തിന്റെ കിഴക്കുഭാഗത്താണ് ഇരുവശവും അനുബന്ധപാതയോടുകൂടിയ പുതിയപാലം പണി ആരംഭിച്ചിരിക്കുന്നത്. നേർപാതയിൽ പാലം യാഥാർഥ്യമാകുന്നതോടെ ഗതാഗതം സുഗമമാകും. തൂത-മുണ്ടൂർ നാലുവരിപ്പാതയിൽ ചെർപ്പുളശ്ശേരി കാക്കാത്തോട് പാലം പുതുക്കിപ്പണിയുന്നതിനിടെ ഇതുവഴിയുള്ള ഗതാഗതം മാങ്ങോട്-നായരുപടി പാത വഴി തിരിച്ചുവിട്ടിരുന്നു. നിലവിലെ പാലത്തിന്റെ വീതിക്കുറവ് അക്കാലത്ത് ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. തൃക്കടീരി ഗ്രാമപ്പഞ്ചായത്തിലെ മില്ലുംപടി, വീരമംഗലം, അമ്പലവട്ടം, തൃക്കടീരി ഡിസ്‌പെൻസറി എന്നീ വാർഡുകളെ 3.8 കിലോമീറ്ററിൽ കൂട്ടിയിണക്കുന്ന പ്രധാനപാതയിലാണ് പുതിയ പാലം യാഥാർഥ്യമാകുന്നത്. നായരുപടി മുതൽ വീരമംഗലം സ്‌കൂൾ പരിസരംവരെ ഒരു കോടി രൂപ ചെലവിൽ നവീകരിച്ചുകഴിഞ്ഞു. വീരമംഗലം മുതൽ മാങ്ങോട് വരെയുള്ള നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് പി. മമ്മിക്കുട്ടി എം.എൽ.എ. അറിയിച്ചു. കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, മുറിയങ്കണ്ണി, കുറ്റാനശ്ശേരി, വെള്ളിനേഴി, തിരുവാഴിയോട്, മാങ്ങോട് ഭാഗങ്ങളിൽനിന്ന് തൃക്കടീരി, കോതകുറുശ്ശി, ഷൊർണൂർ മേഖലകളിലേക്കുള്ള എളുപ്പവഴിയാണിത്. തൃക്കടീരിയിൽ നിന്ന് ചെർപ്പുളശ്ശേരി വഴി മാങ്ങോട്ടേക്കും തിരിച്ചും എട്ടു കിലോമീറ്റർ വരും. വീരമംഗലം കാക്കുറുശ്ശി ഭാഗത്ത് കാക്കാത്തോടിന് കുറുകെ നിർമാണം പുരോഗമിക്കുന്ന പാലം തൃക്കടീരിയിലെ ഗതാഗതം കൂടുതൽ സുഗമമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. കുട്ടികൃഷ്ണൻ പറഞ്ഞു. പുതിയ പാലംപണിയും മാങ്ങോട് മുതൽ വീരമംഗലം വരെയുള്ള റോഡിന്റെ നവീകരണവും കഴിയുന്നതോടെ ഈ റൂട്ടിൽ കൂടൂതൽ ബസ് സർവീസുകൾക്ക് സാധ്യതയുണ്ടെന്ന് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. പ്രകാശ് പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാക്കാത്തോടിന് കുറുകേ പാലംപണി പുരോഗമിക്കുന്നു — Mathrubhumi… | Boolokam