കാങ്കപ്പുഴ ജലനിധി കുടിവെള്ളപദ്ധതി പ്രദേശം അധികൃതർ സന്ദർശിച്ചു

കാങ്കപ്പുഴ ജലനിധി കുടിവെള്ളപദ്ധതി പ്രദേശം അധികൃതർ സന്ദർശിച്ചു

M
MathrubhumiSource Link
കുറ്റിപ്പുറം : ജലവിതരണത്തിന് ഉപയോഗിക്കുന്ന കിണറ്റിൽ മാലിന്യം നിറഞ്ഞതിനെത്തുടർന്ന് പ്രവർത്തനംനിലച്ച കാങ്കപ്പുഴ ജലനിധി കുടിവെള്ളപദ്ധതിപ്രദേശം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു. നാലുദിവസം മുൻപാണ് കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറന്നതിനെത്തുടർന്ന് കാങ്കപ്പുഴ ജലനിധി കുടിവെള്ളപദ്ധതിയുടെ ജലനിധി കിണറിലേക്ക് വെള്ളം എത്തിക്കുന്ന 75 മീറ്ററോളം നീളമുള്ള ഗാലറി പൈപ്പുകൾ തകർന്നതായും അവയ്ക്ക് മുകളിലെ മെറ്റൽ ഒലിച്ചുപോയതും. To advertise here, തുടർന്നാണ് കിണറിലേക്ക് വ്യാപകമായി മലിനജലം ഒഴുകിയെത്തിയത്. ഇതോടെ കുടിവെള്ള വിതരണം നിർത്തിവെച്ചിരിക്കുകയാണ്. സംഭവത്തെത്തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളുമായിച്ചേർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി കെ.ഡി.സി. എക്സിക്യുട്ടീവ് എൻജിനിയർ റഹീസ്, വാർഡ് മെമ്പർമാരായ ആബിദ് വരിക്കപ്പുലാക്കൽ, കെ.പി. അസീസ്, ജലനിധി കമ്മിറ്റി അംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. പ്രശ്നത്തിന് എത്രയുംവേഗത്തിൽ പരിഹാരം കാണണമെന്ന ആവശ്യം ജലനിധി കമ്മിറ്റി ശക്തമായി മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിൽ താത്കാലിക പരിഹാരങ്ങൾ മാത്രമേ സാധ്യമാകുന്നുള്ളൂ. ശാശ്വത പരിഹാരത്തിനായി റെഗുലേറ്ററിന്റെ വെള്ളം തടഞ്ഞുനിർത്തുന്നഭാഗത്ത് പുതിയ കിണർ കുഴിച്ച്, ഫിൽറ്റർ സംവിധാനം സ്ഥാപിക്കേണ്ടതുണ്ട്. ഗ്യാലറി പൈപ്പുകൾ താത്കാലികമായി പുനർനിർമിച്ച് വെള്ളത്തിന്റെ ഗുണനിലവാരം പരിശോധനയ്ക്ക് വിധേയമാക്കിയശേഷം മാത്രമേ സാധാരണ കുടിവെള്ളവിതരണം പുനരാരംഭിക്കൂ. കുടിവെള്ള വിതരണം നിലച്ചതിനെത്തുടർന്ന് ടൗണിലെ മൂന്ന് വാർഡുകളിലായി 500-ലധികം കുടുംബങ്ങൾ കുടിവെള്ളക്ഷാമം നേരിടുകയാണ്. Published: 26 Mar 2026, 01:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാങ്കപ്പുഴ ജലനിധി കുടിവെള്ളപദ്ധതി പ്രദേശം അധികൃതർ സന്ദർശിച്… | Boolokam