BoolokamBoolokam
കാഞ്ഞിരപ്പള്ളിയിൽ സാമുദായിക ശക്തീകരണറാലി

കാഞ്ഞിരപ്പള്ളിയിൽ സാമുദായിക ശക്തീകരണറാലി

M
MathrubhumiSource Link
കാഞ്ഞിരപ്പള്ളി : സിറോ മലബാർ ശക്തീകരണവർഷാചരണത്തിന്റെ ഭാഗമായി സെയ്ന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളി റാലി നടത്തി. കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി മൈതാനത്താരംഭിച്ച റാലി ടൗൺചുറ്റി മഹാജൂബിലിഹാളിൽ സമാപിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരിജനറാൾ ഫാ. ഡോ. ജോസഫ് വെള്ളമറ്റം റാലി ഫ്ളാഗോഫ് ചെയ്തു. പൊതുസമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനംചെയ്തു. To advertise here, കത്തീഡ്രൽ വികാരി ഫാ. ഡോ. കുര്യൻ താമരശേരി അധ്യക്ഷത വഹിച്ചു. അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ വിഷയാവതരണം നടത്തി. കൈക്കാരൻ ടി.സി. ചാക്കോ വാവലുമാക്കൽ, ജനറൽ കൺവീനർ ജേക്കബ് ചെറിയമുക്കട എന്നിവർ പ്രസംഗിച്ചു. അസി. വികാരിമാരായ ഫാ. ടോണി മുളങ്ങാശേരി, ഫാ. ജസ്റ്റിൻ മണിമല, കൈക്കാരന്മാരായ കെ.സി. ഡോമിനിക്ക് കരിപ്പാപ്പറമ്പിൽ, ഇട്ടിരാച്ചൻ കൊല്ലംകുളം, പി.കെ. കുരുവിള പിണമറുകിൽ, പബ്ലിസിറ്റി കൺവീനർ റെജി കൊച്ചുകരിപ്പാപറമ്പിൽ, റാലി കൺവീനർ റെജി കൈപ്പൻപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി. Published: 04 May 2026, 02:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാഞ്ഞിരപ്പള്ളിയിൽ സാമുദായിക ശക്തീകരണറാലി — Mathrubhumi | Bo… | Boolokam