കാഞ്ഞിരപ്പുഴ അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞുതുടങ്ങി

കാഞ്ഞിരപ്പുഴ അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞുതുടങ്ങി

M
MathrubhumiSource Link
കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ അണക്കെട്ടിൽനിന്ന് ഇടത്-വലതുകര കനാലുകൾവഴിയുള്ള ജലവിതരണം താത്കാലികമായി നിർത്തി. കാർഷിക-കുടിവെള്ള ആവശ്യത്തിനായി കനാലുകളുടെ വാലറ്റപ്രദേശംവരെയും ഉപകനാലുകളിലൂടെയുമുള്ള ജലവിതരണത്തിനുശേഷമാണ് ഷട്ടറുകൾ അടച്ചത്. To advertise here, 97.5 മീറ്റർ ജലസംഭരണശേഷിയുള്ള അണക്കെട്ടിൽ ശനിയാഴ്ചയിലെ ജലനിരപ്പ് 89.38 മീറ്റർ ആണ്. കാർഷിക-കുടിവെള്ള ആവശ്യത്തിനായി ഉപയോഗിക്കാൻമാത്രം അണക്കെട്ടിൽ ഇനി ശേഷിക്കുന്നത് 43 ശതമാനം വെള്ളമാണെന്ന് ജലസേചനവകുപ്പധികൃതർ പറഞ്ഞു. കഴിഞ്ഞവർഷം ഇതേദിവസം 89.35 മീറ്റർ ആയിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. വേനൽമഴ അധികം ലഭിക്കാത്തതിനാൽ ഇനിയുള്ള മാസങ്ങളിലേക്കുകൂടി വെള്ളം കരുതിവെക്കുന്നതിനാണ് ഷട്ടറുകൾ താത്കാലികമായി അടച്ചത്. കർഷകർ ഉന്നയിക്കുന്നപക്ഷം അതത് മേഖലകളിലേക്ക് ജലവിതരണം നടത്താനാണ് തീരുമാനം. വേനൽരൂക്ഷത കണക്കിലെടുത്ത് കുടിവെള്ള ആവശ്യത്തിനായി 20 ശതമാനംജലം നീക്കിവെക്കുമെന്നും അധികൃതർ പറഞ്ഞു. ഇത്തവണ കർഷകർക്കാവശ്യമായ വെള്ളമെത്തിക്കാൻ കഴിഞ്ഞത് കാർഷികമേഖലയ്ക്കും ഗുണകരമായി. ഇടതുകര കനാലിലൂടെ ജലവിതരണം 56 ദിവസം‌ കാർഷികാവശ്യങ്ങൾക്കായി ഇടതുകരകനാൽ തുറന്നത് 2025 ഡിസംബർ 10-നായിരുന്നു. അന്നുമുതൽ പലഘട്ടമായി വാലറ്റപ്രദേശമായ ചളവറവരെയും വിവിധ സെക്ഷനുകളിലെ ഉപകനാലുകളിലൂടെയും ജലവിതരണം നടത്തിയശേഷമാണ് കഴിഞ്ഞദിവസം അടച്ചത്. ആകെ 56 ദിവസമാണ് വെള്ളംവിട്ടത്. അണക്കെട്ടിന്റെ ഏറ്റവും ദൈർഘ്യമേറിയ ഈ കനാലിന് 61 കിലോമീറ്ററാണ് ദൂരം. വലതുകര കനാലിൽ 68 ദിവസം അണക്കെട്ടിന്റെ വലതുകരകനാൽ തെങ്കരമേഖലയിലേക്കാണ്. ഒൻപതുകിലോമീറ്ററാണ് ദൂരം. കൈതച്ചിറ, തത്തേങ്ങലം ഭാഗങ്ങളാണ് ഇതിന്റെ വാലറ്റപ്രദേശം. പള്ളിക്കുറുപ്പ്, അരകുറുശ്ശി ഭാഗങ്ങളിലേക്ക് ഉപകനാലുകളുമുണ്ട്. 2025 ഡിസംബർ മൂന്നിനാണ് വലതുകരകനാൽ ആദ്യമായി തുറന്നത്. ഇതുവരെ നാലുഘട്ടമായി 68 ദിവസം ജലവിതരണം നടത്തി. മാർച്ച് ഏഴുമുതൽ തുടർച്ചയായി 20ദിവസം ഉപകനാലുകളിലൂടെ വെള്ളംവിട്ടു. ഇതിനുശേഷം വെള്ളിയാഴ്ചയാണ് ഷട്ടറടച്ചത്. 30-ന് വീണ്ടും തുറക്കും കർഷകരുടെ ആവശ്യപ്രകാരം ഇടതുകര പ്രധാനകനാൽ 30-ന് രാവിലെ 10-ന് വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. മോളൂർ, ചളവറ, അമ്പലപ്പാറ, മുന്നൂർക്കോട്, തൃക്കടീരി, കോതകുറുശ്ശി, പൂതക്കാട്, വരോട്, പൂക്കോട്ടുകാവ്, വെള്ളിനേഴി, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, കുണ്ടുവംപാടം, മണ്ണൂർ, കല്ലടിക്കോട്, പൊമ്പ്ര, തച്ചമ്പാറ, കാരാകുറുശ്ശി, കരിമ്പ ഭാഗങ്ങളിലേക്കാണ് ജലവിതരണം. കനാൽഷട്ടറുകൾ താത്കാലികമായി അടച്ചു കർഷകരുടെ ആവശ്യപ്രകാരം ഇടതുകര പ്രധാനകനാൽ 30-ന് രാവിലെ 10-ന് വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. മോളൂർ, ചളവറ, അമ്പലപ്പാറ, മുന്നൂർക്കോട്, തൃക്കടീരി, കോതകുറുശ്ശി, പൂതക്കാട്, വരോട്, പൂക്കോട്ടുകാവ്, വെള്ളിനേഴി, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, കുണ്ടുവംപാടം, മണ്ണൂർ, കല്ലടിക്കോട്, പൊമ്പ്ര, തച്ചമ്പാറ, കാരാകുറുശ്ശി, കരിമ്പ ഭാഗങ്ങളിലേക്കാണ് ജലവിതരണം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാഞ്ഞിരപ്പുഴ അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞുതുടങ്ങി — Mathrub… | Boolokam