കാടല്ല, കുളമാണ്

കാടല്ല, കുളമാണ്

M
MathrubhumiSource Link
തലയോലപ്പറമ്പ് : മറവൻരുത്ത് പഞ്ചായത്ത് ഓഫീസിനു മുൻവശത്ത് കാടുമൂടിയ ഒരുഭാഗമുണ്ട്. പെട്ടെന്ന് നോക്കിയാൽ കാടാണെന്ന് തോന്നുമെങ്കിലും കുളമാണത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കുളം ഒരുകാലത്ത് മറവൻതുരുത്തിലെ ജലസംഭരണി കൂടിയായിരുന്നു. To advertise here, കുളം കാടുപിടിച്ചതോടെ രാത്രി ഇതിനുള്ളിൽ മാലിന്യം ആളുകൾ വലിച്ചെറിയാൻ തുടങ്ങി. ഇതോടെ നീരുറവകൾ മലിനമായി. സുബ്രഹ്‌മണ്യസ്വാമിക്ഷേത്രവും, ശ്രീകൃഷ്ണൻ തൃക്കോവിലും നാട്ടുകുളത്തിന് സമീപമാണ്. നാല് സെന്റോളം വരുന്ന വിസ്തൃതമായ നാട്ടുകുളം അമ്പലക്കുളം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കുളത്തിന്റെ കിഴക്കുഭാഗം മൂന്നു മീറ്റർ വീതിയുള്ള പഞ്ചായത്ത് - സി.എസ്.ഐ. പള്ളി ടാർ റോഡാണ്. നൂറുകണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന ഈ വഴിയിലൂടെയാണ് പഞ്ചായത്ത് ഓഫീസിലേക്കും കുടുംബാരോഗ്യ കേന്ദ്രത്തിലേക്കും ആളുകൾ എത്തിച്ചേരുന്നത്. രാത്രി സൈക്കിൾ യാത്രക്കാരടക്കം നിരവധിപേർ കാടുപിടിച്ച കുളത്തിനുള്ളിൽ വീണു പരിക്കേറ്റതിനെ തുടർന്ന് ഈ ഭാഗത്ത് ഇരുമ്പ് കുഴൽ ഉപയോഗിച്ച് പഞ്ചായത്ത് കൈവരികൾ പിടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിൽനിന്നും കുളത്തിനു മുന്നിലേക്കാണ് വാഹനങ്ങൾ ഇറങ്ങുന്നത്. വീതികുറഞ്ഞ ഈ ഭാഗത്ത് അപകട സാധ്യത ഏറെയാണ്. വർഷങ്ങൾക്കുമുമ്പ് സുബ്രഹ്‌മണ്യസ്വാമിക്ഷേത്രം ഭാരവാഹികൾ യന്ത്രം ഉപയോഗിച്ച് കുളം വൃത്തിയാക്കിയിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് റോഡ് സംരക്ഷണത്തിന്റെ ഭാഗമായി കരിങ്കൽ കെട്ടിയുയർത്തി ചുറ്റുമതിൽ നിർമിച്ച് നാട്ടുകുളം സംരക്ഷിക്കണമെന്നും മലിനീകരണം തടയണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. പ്രദേശത്തെ കിണർവെള്ളവും മലിനമാകുന്നു : ശുദ്ധജലം നിറഞ്ഞുനിന്നിരുന്ന നാട്ടുകുളത്തിലാണ് പ്രദേശത്തെ ജനങ്ങൾ കുളിച്ചിരുന്നത്. സംരക്ഷണമില്ലാതെ കാടുപിടിച്ചതോടെ മാലിന്യങ്ങൾ നിറഞ്ഞു. ഇതോടെ പ്രദേശത്തെ കിണർ വെള്ളവും മലിനമാകാൻ തുടങ്ങി. കുളത്തിന്റെ ഒരുവശം റോഡാണ്. ചുറ്റുമതിലില്ലാത്തത് അപകടത്തിന് കാരണമാകും. -കൃഷ്ണൻകുട്ടിനായർ, ശ്രീവിലാസം, മറവൻതുരുത്ത് Published: 20 Mar 2026, 01:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാടല്ല, കുളമാണ് — Mathrubhumi | Boolokam | Boolokam